- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗോദ മാറിക്കയറിയ ഉമ്മൻ ചാണ്ടി!'; ഉത്തരം മുട്ടി തെരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രിക്കു കിട്ടേണ്ടതു കിട്ടിയെന്നു വി എസിന്റെ പരിഹാസം: സൈബർ ലോകത്തെ പോരിൽ ഒരടി മുന്നിൽ വി എസ് തന്നെ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഉത്തരം മുട്ടി തെരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രിക്കു കിട്ടേണ്ടതു കിട്ടിയെന്നാണു വി എസിന്റെ പരിഹാസം. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂവെന്നാണു വി എസ് പറയുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്നും വി എസ് ഫേസ്‌ബുക്കിൽ കുറിച്ചു. ഗോദമാറി കയറിയ ഉമ്മൻ ചാണ്ടി എന്ന തുടക്കത്തോടെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ പരിഹാസവുമായി എത്തിയത്. വി എസിനെതിരായ ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടകേസിൽ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് വിഎസിന്റെ സ്റ്റാറ്റസ്. ഉത്തരം മുട്ടിയപ്പോൾ തിരഞ്ഞെടുപ്പ് ഗോദായിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി.ഉത്തരം മുട്ടുംമ്പോൾ കൊഞ്ഞണം കാണിക്കുന്ന പോ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഉത്തരം മുട്ടി തെരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രിക്കു കിട്ടേണ്ടതു കിട്ടിയെന്നാണു വി എസിന്റെ പരിഹാസം.
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂവെന്നാണു വി എസ് പറയുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്നും വി എസ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഗോദമാറി കയറിയ ഉമ്മൻ ചാണ്ടി എന്ന തുടക്കത്തോടെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ പരിഹാസവുമായി എത്തിയത്. വി എസിനെതിരായ ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടകേസിൽ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് വിഎസിന്റെ സ്റ്റാറ്റസ്.
ഉത്തരം മുട്ടിയപ്പോൾ തിരഞ്ഞെടുപ്പ് ഗോദായിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി.ഉത്തരം മുട്ടുംമ്പോൾ കൊഞ്ഞണം കാണിക്കുന്ന പോലെ താങ്കൾ കുറെ വെല്ലുവിളികൾ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാൻ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികർത്താക്കൾ ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കൾ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോർക്കളത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നവന്റെ ഭീതിയെന്നും വി എസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണിൽ ജീവിക്കുന്ന ജനങ്ങളെ താങ്കൾ വല്ലാതെ ഭയപ്പെടുന്നു.ഉമ്മൻ ചാണ്ടി, നിങ്ങളിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്ക് കഴിയില്ല. ജനങ്ങൾ അത് അനുവദിക്കില്ലെന്നും വി എസ് കുറിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ 136 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിടുണ്ടെന്ന വി എസ്.അച്യുതാനന്ദന്റെ ആരോപണത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. എന്നാൽ കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് കേസ് പരിഗണിച്ചുകൊണ്ട് കോടതി വിമർശിച്ചിരുന്നു. ട്വിറ്ററിൽ ''വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിച്ചില്ലേ'' എന്നായിരുന്നു വി.എസിന്റെ പരിഹാസം.