തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹരിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ട്വിറ്ററിലൂടെയാണ് വി എസ് വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചത്.

ബിജെപിക്ക് വഴികാട്ടുകയാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നാണ് വി എസ് ട്വിറ്ററിലൂടെ പരിഹസിച്ചത്. 'വഴിമുട്ടി ബിജെപി, വഴികാട്ടാൻ ഉമ്മൻ ചാണ്ടി' ഇതായിരുന്നു വിഎസിന്റെ ട്വീറ്റ്. കുട്ടനാട്ടിൽ ഉമ്മൻ ചാണ്ടി നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പറഞ്ഞത്. പ്രസ്താവനയെ കോൺഗ്രസ് നേതാക്കളെല്ലാം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വി എസ് ഉമ്മൻ ചാണ്ടിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.