തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിനായി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അണിചേരും. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ഇന്നു ചേർന്ന എൽഡിഎഫ് യോഗം വി എസിനെ ചുമതലപ്പെടുത്തി. എ കെ ജി സെന്ററിൽ ചേർന്ന യോഗത്തിൽ വിവിധ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. മാണിക്കെതിരായ സമരപരിപാടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.