വി ശശിയെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു; എൽഡിഎഫ് സ്ഥാനാർത്ഥിക്കു ലഭിച്ചത് 90 വോട്ട്; യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണന് 45 വോട്ട്; 'നോട്ടയെവിടെ' എന്നാരാഞ്ഞ പി സി ജോർജിന്റെ വോട്ട് അസാധു
തിരുവനന്തപുരം: 14-ാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി സിപിഐയിലെ വി ശശി തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറുടെ ചേംബറിൽ നന്ന തിരഞ്ഞെടുപ്പിൽ ശശിക്ക് 90 വോട്ട് ലഭിച്ചപ്പോൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണന് 45 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്വതന്ത്ര എംഎൽഎ പി സി ജോർജിന്റെ വോട്ടാണ് അസാധുവായത്. എന്തുകൊണ്ട് നോട്ടയില്ല എന്നു ബാലറ്റ് പേപ്പറിൽ എഴുതി ഒപ്പിടുകയാണു പി സി ജോർജ് ചെയ്തത്.സ്പീക്കർ തെരഞ്ഞെടുപ്പിലും പി സി ജോർജ് വോട്ട് അസാധുവാക്കിയിരുന്നു. 92 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനുണ്ടായിരുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ളോ ഇന്ത്യൻ പ്രതിനിധി അടക്കമാണ് ഇത്. ഇതിൽ സ്പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല. ഭരണപക്ഷത്തെ ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻ കുട്ടി സഭയിലെത്തിയിരുന്നില്ല. ഇതോടെ ആകെയുള്ള 90 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥിക്കു ലഭിച്ചു. യുഡിഎഫിന്റെ 47 അംഗങ്ങളിൽ 45 പേരാണ് ഇന്നു സഭയിൽ ഹാജരായത്. എംഎൽഎമാരായ സി മമ്മൂട്ടി ഉംറ ചെയ്യാൻ പോയതിനാലും അനൂപ് ജേക്കബ് വിദേശത്തായതിനാലുമാണ് സഭയിൽ എത്താതിരുന്നത്. ബാക്കി 45
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: 14-ാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി സിപിഐയിലെ വി ശശി തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറുടെ ചേംബറിൽ നന്ന തിരഞ്ഞെടുപ്പിൽ ശശിക്ക് 90 വോട്ട് ലഭിച്ചപ്പോൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണന് 45 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി.
സ്വതന്ത്ര എംഎൽഎ പി സി ജോർജിന്റെ വോട്ടാണ് അസാധുവായത്. എന്തുകൊണ്ട് നോട്ടയില്ല എന്നു ബാലറ്റ് പേപ്പറിൽ എഴുതി ഒപ്പിടുകയാണു പി സി ജോർജ് ചെയ്തത്.
സ്പീക്കർ തെരഞ്ഞെടുപ്പിലും പി സി ജോർജ് വോട്ട് അസാധുവാക്കിയിരുന്നു.
92 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനുണ്ടായിരുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ളോ ഇന്ത്യൻ പ്രതിനിധി അടക്കമാണ് ഇത്. ഇതിൽ സ്പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല. ഭരണപക്ഷത്തെ ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻ കുട്ടി സഭയിലെത്തിയിരുന്നില്ല. ഇതോടെ ആകെയുള്ള 90 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥിക്കു ലഭിച്ചു.
യുഡിഎഫിന്റെ 47 അംഗങ്ങളിൽ 45 പേരാണ് ഇന്നു സഭയിൽ ഹാജരായത്. എംഎൽഎമാരായ സി മമ്മൂട്ടി ഉംറ ചെയ്യാൻ പോയതിനാലും അനൂപ് ജേക്കബ് വിദേശത്തായതിനാലുമാണ് സഭയിൽ എത്താതിരുന്നത്. ബാക്കി 45 വോട്ടും പ്രതിപക്ഷത്തിനു ലഭിച്ചു. ബിജെപി അംഗം ഒ രാജഗോപാൽ പാലക്കാട് സ്വകാര്യ പരിപാടിയിൽ പോയതിനാൽ സഭയിൽ എത്തിയില്ല.
ചിറയിൻകീഴ് എംഎൽഎയായ സിപിഐയുടെ വി.ശശി തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗമായി നേരത്തെ പ്രവർത്തിച്ചിട്ടുണ്ട് മുന്മന്ത്രി പി.കെ രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.
കഴിഞ്ഞ ദിവസം പി സി ജോർജിന്റെയും ഒ രാജഗോപാലിന്റെയും വോട്ട് വേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സ്പീക്കർ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫിലെ പി. ശ്രീരാമകൃഷ്ണൻ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ നിന്നു ഒരു വോട്ട് ശ്രീരാമകൃഷ്ണന് ലഭിച്ചിരുന്നു. അത് പരിചയക്കുറവു കൊണ്ടാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം. അന്നു ഒ രാജഗോപാൽ ശ്രീരാമകൃഷ്ണനാണു വോട്ടു ചെയ്തത്.
ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭയിൽ തെരഞ്ഞടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പു ചട്ടങ്ങൾ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു. രഹസ്യബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിന് ഇന്നലെ ഉച്ചയ്ക്ക് 12 വരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കാനുള്ള സമയം അനുവദിച്ചിരുന്നത്.