- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് വിജയിക്കും; നേതാക്കൾ മത്സരരംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്: വി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്ത് 2016ൽ എൽ ഡി എഫ് പരാജയപ്പെടാൻ കാരണം യു ഡി എഫ്- ബിജെപി വോട്ട് കച്ചവടമെന്ന് ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഇക്കുറി സമുന്നതരായ നേതാക്കൾ മത്സരരംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യു ഡി എഫ് സ്ഥാനാർത്ഥിയായാലും എൽ ഡി എഫ് ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം, നേമത്തെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തത്ക്കാലം ചർച്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് എത്തി. നേമത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്നേ ഉള്ളൂവെന്നാണ് ഹൈക്കമാൻഡ് ഇപ്പോൾ പറയുന്നത്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് എ ഗ്രൂപ്പിനുള്ളത്. കെ സി വേണുഗോപാൽ നേമത്ത് മത്സരിക്കുമെന്ന വാർത്ത ഹൈക്കമാൻഡ് തള്ളി.
Next Story