- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പൊന്മോതിരം രാജേഷിനു കിട്ടുമോ? ബിജെപി 25 സീറ്റ് പിടിച്ചാൽ ഒരു പവൻ മോതിരം സമ്മാനം നൽകുമെന്നു വി ശിവൻകുട്ടി എംഎൽഎ: ചാനൽ ചർച്ചയിൽ വാഗ്വാദം കൊഴുപ്പിച്ച് നേതാക്കൾ
തിരുവനന്തപുരം: കോർപ്പറേഷനിൽ ബിജെപി 25 സീറ്റു പിടിച്ചാൽ വി വി രാജേഷ് എന്ന നേതാവിനെ കാത്തിരിക്കുന്നത് ഒരു പവന്റെ സ്വർണ മോതിരം. റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ വി ശിവൻകുട്ടി എംഎൽഎയാണു രാജേഷിന്റെ പാർട്ടി 25 സീറ്റു പിടിച്ചാൽ പൊന്മോതിരം നൽകാമെന്നു പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വരുമെന്ന് സംസ്ഥാന വക്താ
തിരുവനന്തപുരം: കോർപ്പറേഷനിൽ ബിജെപി 25 സീറ്റു പിടിച്ചാൽ വി വി രാജേഷ് എന്ന നേതാവിനെ കാത്തിരിക്കുന്നത് ഒരു പവന്റെ സ്വർണ മോതിരം. റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ വി ശിവൻകുട്ടി എംഎൽഎയാണു രാജേഷിന്റെ പാർട്ടി 25 സീറ്റു പിടിച്ചാൽ പൊന്മോതിരം നൽകാമെന്നു പ്രഖ്യാപിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വരുമെന്ന് സംസ്ഥാന വക്താവ് വി വി രാജേഷിന്റെ അവകാശവാദത്തിനു മറുപടിയായാണു ശിവൻകുട്ടിയുടെ പ്രഖ്യാപനം. കോർപ്പറേഷന്റെ ഭരണം ഇടത് മുന്നണി നേടിയില്ലെങ്കിൽ രണ്ട് പവൻ സ്വർണം റിപ്പോർട്ടർ ടിവിയെ ഏൽപ്പിക്കുമെന്നും ചർച്ചയിൽ ശിവൻകുട്ടി പറഞ്ഞു.
ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിൽ വരുന്നത് തടയാൻ ഇരുപത്തിയഞ്ചോളം വാർഡുകളിൽ എൽഡിഎഫ് - യുഡിഎഫ് ധാരണയുണ്ടെന്ന് രാജേഷ് ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ഇരുപത്തിയഞ്ച് സീറ്റിൽ ബിജെപി ജയിച്ചാൽ രാജേഷിന് ഒരു പവന്റെ പൊന്മോതിരം നൽകുമെന്നായിരുന്നു ആരോപണത്തോടുള്ള വി.ശിവൻകുട്ടിയുടെ മറുപടി.
ശിവൻകുട്ടിയുടെ പന്തയത്തിന് മറുപടി നൽകാൻ രാജേഷ് തയാറായില്ലെങ്കിലും ബിജെപി കോർപ്പറേഷൻ ഭരണം പിടിക്കുമെന്ന് ആവർത്തിച്ചു. അറുപത് സീറ്റിലധികം നേടി എൽഡിഎഫ് ഭരണം നേടുമെന്ന് പറഞ്ഞ ശിവൻകുട്ടി ഇടത് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ രണ്ട് പവൻ സ്വർണം റിപ്പോർട്ടറെ ഏൽപ്പിക്കുമെന്നും പ്രഖ്യാപിച്ചാണ് സ്റ്റുഡിയോ വിട്ടത്.