തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അതി ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. ഇവിടെ സിറ്റിങ് എംഎൽഎയായ വി ശിവൻകുട്ടിയുടെ പ്രധാന എതിരാളി ബിജെപിയുടെ ഒ രാജഗോപാൽ. കോൺഗ്രസ് സ്ഥാനാർത്ഥി എത്തിയിട്ടില്ല. നേമത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടുറപ്പിക്കാനാണ് ശിവൻകുട്ടിയും രാജഗോപാലും ശ്രമിക്കുന്നത്. പ്രചരണത്തിൽ പിന്നോക്കം പോകാൻ പറ്റാത്ത അവസ്ഥ. ഇതിനിടെയാണ് ശിവൻകുട്ടി തെന്നി വീണത്.

ഇതോടെ പ്രചരണം സോഷ്യൽ മീഡിയയിലൂടെ ആക്കുകയാണ് ശിവൻകുട്ടി. ഈസ്റ്റർ ദിന സന്ദേശവും ഫെയ്‌സ് ബുക്കിലൂടെ. തനിക്ക് അപകടം പറ്റിയത് നവമാദ്ധ്യമങ്ങളിലൂടെ ശ്ിവൻകുട്ടി അറിയിക്കുകയും ചെയ്തു. കിടക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു.

ശിവൻകുട്ടിയുടെ പോസ്റ്റ് ഇങ്ങനെ:

MLA എന്ന നിലയിൽ മണ്ഡലത്തിലെ തിരക്കിട്ട പ്രവർത്തനകൾക്ക് വേണ്ടി ഇറങ്ങാനുള്ള രാവിലത്തെ ധൃതിയിൽ അപ്രതീക്ഷിതമായി ബാത്ത് റൂമിലെ സ്റ്റെപ്പിൽ ഒന്ന് കാൽ വഴുതി വീണു...
പരിശോധനയിൽ ലിഗ്മെന്റിന് ഒരു സ്‌ക്രാച്ച്... ഡോക്ടർമാർ ഒരു ആഴ്ചത്തെ നിർബന്ധിത വിശ്രമം പറഞ്ഞിരിക്കുകയാണ്...

ആയതിനാൽ എന്റെ ഒരാഴ്‌ച്ചത്തെ പരിപാടികൾ മാറ്റിവയ്ക്കുകയാണ്...
ഈ അസൗകര്യം നേരിട്ടതിൽ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും സദയം ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...


സസ്‌നേഹം
വി. ശിവൻകുട്ടി 

 

MLA എന്ന നിലയിൽ മണ്ഡലത്തിലെ തിരക്കിട്ട പ്രവർത്തനകൾക്ക് വേണ്ടി ഇറങ്ങാനുള്ള രാവിലത്തെ ധൃതിയിൽ അപ്രതീക്ഷിതമായി ബാത്ത് റൂമില...

Posted by V Sivankutty MLA on Saturday, March 26, 2016