- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രയൽ ഓൺലൈൻ ക്ലാസിൽ അതിഥിയായി തത്സമയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി; ഓൺലൈൻ ക്ളാസ് മെച്ചപ്പെട്ടതെന്ന് മന്ത്രിയോട് വിദ്യാർത്ഥികൾ
തിരുവനന്തപുരം: ട്രയൽ ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ജിസ്യൂട്ട് ഫോർ എഡ്യൂക്കേഷൻ ഓൺലൈൻ പ്ലാറ്റ്ഫോമുപയോഗിച്ച് ട്രയൽ അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തുന്ന തിരുവനന്തപുരത്തെ പിരപ്പൻകോട് വി.എച്ച്.എസ്.ഇ സ്കൂളിലെ രസതന്ത്ര ക്ലാസിനിടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മുമ്പിൽ ഓൺലൈനായെത്തിയത് .
രസതന്ത്ര അദ്ധ്യാപകൻ സുജിത് എസ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി എടുത്ത ക്ലാസുകൾ നിരീക്ഷിച്ച ശേഷം മന്ത്രി കുട്ടികളുമായി സംവദിച്ചു. അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാനും കൂട്ടുകാരെ കാണാനും അവസരം ലഭിക്കുന്ന പ്ലാറ്റ്ഫോം ഏറെ പ്രയോജനപ്രദമാണെന്ന് കുട്ടികൾ മന്ത്രിയോട് പറഞ്ഞു.
ഈ ട്രയലിന്റെ തുടർച്ചയായി കൂടുതൽ സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി മെച്ചപ്പെടുത്തലുകൾ വരുത്തിയശേഷം ഏറ്റവും ഫലപ്രദമായ സൗകര്യമായിരിക്കും കുട്ടികൾക്കായി ഏർപ്പെടുത്തുകയെന്ന് മന്ത്രി ഉറപ്പുനൽകി .മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ.എ.എസ്, കൈറ്റ് സിഇഒ കെ.അൻവർ സാദത്ത്, വി.എച്ച്.എസ്.ഇ ഉപ ഡയറക്ടർ അനിൽ കുമാർ തുടങ്ങിയവരും ഓൺലൈനിൽ മന്ത്രിയോടൊപ്പം ക്ലാസുകൾ നിരീക്ഷിച്ചു.
മറുനാടന് മലയാളി ബ്യൂറോ