- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ മല്ലു മോദിയെന്നു വിളിച്ച് പരിഹസിച്ച് വി ടി ബലറാം; ബിജിമോൾ ചപ്പാത്തിൽ മുൻപ് തനിക്കു വാഗ്ദാനം ചെയ്ത അഞ്ചുസെന്റ് സ്ഥലം മല്ലുമോദിയുടെ പേരിൽ എഴുതി നൽകണമെന്ന് ബൽറാമിന്റെ അഭ്യർത്ഥന; മുല്ലപ്പെരിയാർ വിഷയം ചൂടുപിടിപ്പിച്ച് വി ഡി സതീശനു പിന്നാലെ മറ്റു നേതാക്കളും
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ എൽഡിഎഫ് പ്രകടന പത്രികയിൽ നിന്ന് വ്യതിചലിച്ച്, പുതിയ ഡാം നിർമ്മിക്കില്ലെന്ന രീതിയിൽ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മല്ലുമോദിയെന്ന് പരിഹസിച്ച് വിടി ബലറാം എംഎൽഎ. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ചിന്തയിൽ നിന്ന് പുറത്തുകടക്കണമെന്ന് മുൻപ് പറഞ്ഞപ്പോൾ തനിക്കെതിരെ കടുത്ത വിമർശനമുയർന്നതിനെ പരാമർശിച്ച് ബൽറാം നൽകിയ പോസ്റ്റിലാണ് മല്ലുമോദിയെന്ന് പിണറായിയെ വിശേഷിപ്പിക്കുന്നത്. അന്ന് ഡാമിനുകീഴെ ചപ്പാത്തിൽ അഞ്ചുസെന്റ് സ്ഥലവും വീടും നൽകാമെന്നും അവിടെ താമസിക്കാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു ഇ എസ് ബിജിമോൾ എംഎൽഎ ബൽറാമിനെ വെല്ലുവിളിച്ചത്. ഇപ്പോൾ ഡാമിന്റെ ഉറപ്പിൽ ഒരു സംശയമില്ലാത്ത ഒരാൾ എല്ലാം ശരിയാക്കാൻ കടന്നുവന്ന സാഹചര്യത്തിൽ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോദിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകാം എന്നാണ് ബലറാം പരിഹസിക്കുന്നത്. നേരത്തെ ഫേസ്‌ബുക്കിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം മാത്രമേ പരിഹാരമായിട്ടുള്ളൂ എന്ന ചിന്തയിൽ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാപ്രശ്
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ എൽഡിഎഫ് പ്രകടന പത്രികയിൽ നിന്ന് വ്യതിചലിച്ച്, പുതിയ ഡാം നിർമ്മിക്കില്ലെന്ന രീതിയിൽ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മല്ലുമോദിയെന്ന് പരിഹസിച്ച് വിടി ബലറാം എംഎൽഎ. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ചിന്തയിൽ നിന്ന് പുറത്തുകടക്കണമെന്ന് മുൻപ് പറഞ്ഞപ്പോൾ തനിക്കെതിരെ കടുത്ത വിമർശനമുയർന്നതിനെ പരാമർശിച്ച് ബൽറാം നൽകിയ പോസ്റ്റിലാണ് മല്ലുമോദിയെന്ന് പിണറായിയെ വിശേഷിപ്പിക്കുന്നത്.
അന്ന് ഡാമിനുകീഴെ ചപ്പാത്തിൽ അഞ്ചുസെന്റ് സ്ഥലവും വീടും നൽകാമെന്നും അവിടെ താമസിക്കാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു ഇ എസ് ബിജിമോൾ എംഎൽഎ ബൽറാമിനെ വെല്ലുവിളിച്ചത്. ഇപ്പോൾ ഡാമിന്റെ ഉറപ്പിൽ ഒരു സംശയമില്ലാത്ത ഒരാൾ എല്ലാം ശരിയാക്കാൻ കടന്നുവന്ന സാഹചര്യത്തിൽ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോദിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകാം എന്നാണ് ബലറാം പരിഹസിക്കുന്നത്.
നേരത്തെ ഫേസ്‌ബുക്കിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം മാത്രമേ പരിഹാരമായിട്ടുള്ളൂ എന്ന ചിന്തയിൽ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാപ്രശ്‌നം മുൻനിർത്തി നിലവിലെ ഡാം ഡീകമ്മിഷൻ ചെയ്യുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും ആയിരുന്നു ബൽറാം അഭിപ്രായപ്പെട്ടിരുന്നത്. അതു പറഞ്ഞപ്പോൾ വലിയ വിമർശനവും അധിക്ഷേപവുമായിരുന്നു തനിക്ക് നേരിടേണ്ടിവന്നതെന്ന് സൂചിപ്പിച്ചാണ് ബൽറാമിന്റെ പോസ്റ്റ്. എതായാലും മുല്ലപ്പെരിയാർ പുനർനിർമ്മിക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ ഉറപ്പുപറയുകയും മുഖ്യമന്ത്രിയായ ശേഷം ഇപ്പോൾ പിണറായി നിലപാടുമാറ്റുകയും ചെയ്തതിനിതിരെ വിഡി സതീശനും ബൽറാമിനുമൊപ്പം നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
മുല്ലപ്പെരിയാർ സമരസമിതിയും പിണറായിയുടെ നിലപാടിനെതിരെ ശക്തിയുക്തം രംഗത്തുവന്നിട്ടുണ്ട്. സമരം പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നാണ് അവർ മുന്നറിയിപ്പു നൽകിയിട്ടുള്ളത്.
ബൽറാം എഎൽഎയുടെ പോസ്റ്റുകൾ ചുവടെ