കോൺഗ്രസിൽ നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് താനെന്നു വാർത്ത നൽകിയ പ്രാദേശിക ചാനലിനെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ ഫേസ്‌ബുക്കിൽ. കൊല്ലം അഞ്ചലിലെ പ്രാദേശിക ചാനലിനെയാണ് രൂക്ഷമായ ഭാഷയിൽ ബൽറാം കളിയാക്കിയിരിക്കുന്നത്.

കോൺഗ്രസിൽ നിന്ന് വിട്ടുപോകുന്ന കാര്യത്തിൽ ഒരു ചെറിയ തോന്നലെങ്കിലും മനസിൽ ഉണ്ടായിരുന്നെങ്കിൽ അത് മിനിമം ദേശീയ ചാനൽ വാർത്തയെങ്കിലുമാക്കാൻ തനിക്കറിയാമെന്നാണ് ബൽറാമിന്റെ പരിഹാസം. അപ്പോഴാണ് ഒരു പ്രാദേശിക ലേഖകന്റെ 'ഒലക്കേലെ സ്‌കൂപ്പെ'ന്നും ബൽറാം കളിയാക്കുന്നു.

മന്ത്രി കെ ബാബുവിനെതിരായ ചോദ്യങ്ങൾക്കുള്ള മറുപടി പറയുമ്പോഴാണ് കോൺഗ്രസിൽനിന്ന് വിട്ടുപോരുന്നതിനെക്കുറിച്ച് ബൽറാം പറഞ്ഞതെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. സതീഷ് അഞ്ചൽ എന്നയാൾക്ക് കടപ്പാട് നൽകിയുള്ള ഒരു ചിത്രവും ബൽറാം പോസ്റ്റു ചെയ്തിട്ടുണ്ട്.

ഇച്ചിരി പുളിക്കുംഅങ്ങനെ ഒരു തോന്നലെങ്കിലും മനസ്സിലുണ്ടായിരുന്നെങ്കിൽ അത്‌ മിനിമം ഒരു ദേശീയ ചാനൽ വാർത്തയെങ്കിലുമാക്കാൻ ...

Posted by VT Balram on Saturday, 9 May 2015

അതിനിടെ, അയിഷ പോറ്റി എംഎൽഎ സിപിഐ(എം) വിടുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുകയാണ്. കൊട്ടാരക്കരയിലെ എതിരാളിയും അഴിമതി വീരനുമായ ബാലകൃഷ്ണ പിള്ളയെ സ്വീകരിക്കാൻ ഇടതുപക്ഷം കാട്ടുന്ന താൽപര്യമാണ് അയിഷ പോറ്റിയെ സിപിഐ(എം) വിടാൻ പ്രേരിപ്പിക്കുന്നത് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. 'വിഡ്ഢി ദിനത്തിൽ ജനിച്ചു ജീവിക്കുന്നവരുടെ പ്രചാരണം' എന്നായിരുന്നു ഇതിനോടുള്ള അയിഷാ പോറ്റിയുടെ പ്രതികരണം. 'തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ പ്രവർത്തകയാണ് ഞാൻ. എന്റെ പാർട്ടിയെയും അതിന്റെ നയങ്ങളെയും രാഷ്ട്രീയത്തെയും എന്നിൽ നിന്ന് അടര്ത്തി മാറ്റാമെന്ന് ഒരു ശക്തിയും കരുതേണ്ടതില്ല. യുഡിഎഫ് സർക്കാരിന്റെ അഴിമതി പുറത്തു കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുമ്പോൾ, ഐക്യപ്പെടുന്നവരെ അകറ്റി നിർത്താനുള്ള ഇത്തരം ദുഷ് പ്രചാരണങ്ങൾ യു ഡി എഫ് പ്രവർത്തകർക്കിടയിൽ പോലും വിലപ്പോകില്ല. അവരോടു സഹതാപമേ തോന്നുന്നുള്ളു'വെന്നും അയിഷാ പോറ്റി പറഞ്ഞു.

സ. അയിഷാ പോറ്റി കുമിളിയിൽ ലോയേഴ്സ് യൂനിയൻ ക്യാമ്പിൽ പങ്കെടുക്കുകയാണ്. അവർ സിപിഐ എം വിടുന്നു എന്ന പ്രചാരണത്തെക്കുറിച്ച...

Posted by PM Manoj on Saturday, 9 May 2015