പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തിന് ഭ്രാന്തായെന്ന് വി.ടി.ബൽറാം എംഎൽഎയുടെ പരിഹാസം. നോട്ട് നിരോധനം ജിഎസ്ടി ശിവജി പട്ടേൽ പ്രതിമകൾ ഹൈസ്പീഡ് ട്രെയിൻ പെട്രോൾ വില എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് ബൽറാമിന്റെ പരിഹാസം.

രാജ്യത്ത് നോട്ട് നിരോധനം പരാജയമാണെന്നും, പെട്രോൾ-ഡീസൽ വില തടയാൻ കേന്ദ്ര സർക്കാർ അനങ്ങുന്നില്ലെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ബൽറാം പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉയർത്തിയത്. നേരത്തെയും നരേന്ദ്ര മോദിക്കെതിരെ ബൽറാം ഫേസ്‌ബുക്കിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.