- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോടിയേരിയുടെ കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടിയാകരുത്'; പരിഹാസവുമായി വി.ടി.ബൽറാം
തിരുവനന്തപുരം: കോടിയേരിയുടെ കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടിയാകരുതെന്ന് പരിഹസിച്ചു വി ടി ബൽറാം. 26 മണിക്കൂറോളം ബിനീഷിന്റെ ഭാര്യയെയും മക്കളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീട്ടു തടങ്കലിൽ വെച്ചുവെന്നാരോപിച്ച് പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബൽറാമിന്റെ വിമർശനം.
ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല ബന്ധമുണ്ടെന്നും, പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണെന്നും പരിഹസിച്ച് വി.ടി.ബൽറാം പറഞ്ഞു. ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേയെന്നും ബൽറാം പരിഹസിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്. ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കൾ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?'