- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിമെഡൽ, അതായത് രണ്ടാം സ്ഥാനം, സാരമില്ല, ഇനിയും സമയമുണ്ട്...! ഇ പി ജയരാജന്റെ രാജിയിൽ അഞ്ജുവിന്റെ ചിത്രം സഹിതം വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തെളിവുണ്ടോ എന്ന് ചോദിച്ചില്ലെന്ന് മറുപടി കമന്റുകൾ
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ പെട്ട് ഇ പി ജയരാജൻ രാജിവച്ചതോടെ പരിഹാസവുമായി വി ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്കു പോസ്റ്റ്. അഞ്ജു ബോബി ജോർജ്ജിന്റെ ചിത്രം സഹിതമാണ് ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. വെള്ളിമെഡൽ, അതായത് രണ്ടാം സ്ഥാനം, സാരമില്ല, ഇനിയും സമയമുണ്ട്...! എന്നായരുന്നു ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുമ്പ് ഇപി ജയരാജൻ അഞ്ജുവിനെ ശകാരിച്ച കാര്യം ഓർമ്മപ്പെടുത്തിയായിരുന്നു ബൽറാമിന്റെ പോസ്റ്റ്. അതേസമയം ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കാലത്തെ മന്ത്രിമാർ രാജിവെക്കാതെ കടിച്ചു തൂങ്ങിയ വിവരത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ കമന്റ് ബോക്‌സിൽ നിറഞ്ഞ്. തെളിവ് എവിടെ എന്ന് ചോദിച്ചില്ലല്ലോ എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം ഭരണത്തിൽ ഏറിയിട്ട് കുറച്ചു കാലം കൊണ്ട് തന്നെ മന്ത്രിസഭയിലെ രണ്ടാമന്റെ സ്ഥാനം തെറിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞവെന്ന ധ്വനിയിലായിരുന്നു ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രണ്ടാമൻ എന്ന നിലയിലാണ് ബൽറാം വെള്ളിമെഡലിനോടുപമിച്ചിരിക്കുന്നത്. ജയരാജൻ രാജിവെക്കുമെന്ന്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ പെട്ട് ഇ പി ജയരാജൻ രാജിവച്ചതോടെ പരിഹാസവുമായി വി ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്കു പോസ്റ്റ്. അഞ്ജു ബോബി ജോർജ്ജിന്റെ ചിത്രം സഹിതമാണ് ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. വെള്ളിമെഡൽ, അതായത് രണ്ടാം സ്ഥാനം, സാരമില്ല, ഇനിയും സമയമുണ്ട്...! എന്നായരുന്നു ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുമ്പ് ഇപി ജയരാജൻ അഞ്ജുവിനെ ശകാരിച്ച കാര്യം ഓർമ്മപ്പെടുത്തിയായിരുന്നു ബൽറാമിന്റെ പോസ്റ്റ്.
അതേസമയം ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കാലത്തെ മന്ത്രിമാർ രാജിവെക്കാതെ കടിച്ചു തൂങ്ങിയ വിവരത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ കമന്റ് ബോക്‌സിൽ നിറഞ്ഞ്. തെളിവ് എവിടെ എന്ന് ചോദിച്ചില്ലല്ലോ എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം ഭരണത്തിൽ ഏറിയിട്ട് കുറച്ചു കാലം കൊണ്ട് തന്നെ മന്ത്രിസഭയിലെ രണ്ടാമന്റെ സ്ഥാനം തെറിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞവെന്ന ധ്വനിയിലായിരുന്നു ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രണ്ടാമൻ എന്ന നിലയിലാണ് ബൽറാം വെള്ളിമെഡലിനോടുപമിച്ചിരിക്കുന്നത്.
ജയരാജൻ രാജിവെക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ മണിക്കൂറുകൾക്കു മുൻപേ ഫസ്റ്റ് വിക്കറ്റ് വീണോ എന്ന ചോദ്യവുമായി ബൽറാം രംഗത്തെത്തിയിരുന്നു. എന്നാൽ, ബൽറാമിന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയും ഇടതു അണികൾ പൊങ്കാലയുമായി രംഗത്തത്തിയിരുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് അഞ്ജു ബോബി ജോർജ് രാജി വച്ചതും ബന്ധുവിവാദ നിയമനത്തെത്തുടർന്നായിരുന്നു. അന്ന് അഞ്ജുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് ഇപി ജയരാജനായിരുന്നു. സ്പോർട്സ് കൗൺസിൽ സംബന്ധിച്ച കാര്യം സംസാരിക്കാനായി മന്ത്രിയെ കാണാനെത്തിയപ്പോൾ ജയരാജൻ തന്നെ ശകാരിക്കുകയും ഉണ്ടായി. ഈ വിവാദമെല്ലാം ഉണ്ടായ ശേഷമാണ് ഇപ്പോൾ സമാനമായ രീതിയിൽ ഇപി ജയരാജന്റെ പടിയിറക്കവും.