തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ടി.എച്ച്.ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി സോഷ്യൽ മീഡിയയിൽ ശ്ക്തമായ ആക്രമണം തുടരുന്നതിനിടെ രൂക്ഷ വിമർശനവുമായി തൃത്താല എംഎൽഎ വി.ടി.ബൽറാമും രംഗത്തെത്തി. 

പ്രതിഷേധ സൂചകമായി സോഷ്യൽ മീഡിയ ചുവപ്പണിയട്ടെ.....സിപിഎം ചോരക്കളി അവസാനിപ്പിക്കട്ടെ,എന്ന ആഹ്വാനമുമായി സിപിഎം ടെറർ ഹാഷ് ടാഗിനും ബൽറാം തുടക്കമിട്ടു.

അക്രമം സൃഷ്ടിച്ച ഞെട്ടൽ മാറാതെ കോൺഗ്രസ് അനുയായികൾ ബൽറാമിന്റെ ആഹ്വാനം ഏറ്റുപിടിച്ചിട്ടുണ്ട്.
രാഷ്ട്രീയ ഫാസിസ്റ്റുകൾക്ക് സ്വാധീനമുള്ള നാട്ടിൽ കോൺഗ്രസുകാരൻ ആയി എന്നതാണ് ശുഹൈബ് ചെയ്ത കുറ്റം'
ഈയടുത്തകാലത്തായി കൊല്ലപ്പെടുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകരിൽ രണ്ടാമത്തെതാണ് ഷുഹൈബ് .
ഒന്ന് ചാവക്കാട് ഹനീഫയായിരുന്നു .
രണ്ട് പേരും കോൺഗ്രസിന്റ യുവനേതാക്കൾ .
ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം ക്രൂരമായിരുന്നു

പ്രതിഷേധ സൂചകമായി സോഷ്യൽ മീഡിയ ചുവപ്പണിയട്ടെ.
രാഷ്ട്രിയ ചോരക്കളി അവസാനിപ്പിക്കട്ടെ.
CPM തുലയട്ടെ...
എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ബൽറാമിനെ വിമർശിച്ചുള്ള പ്രതികരണങ്ങളും കുറവല്ല.


കൊലപാതകത്തെ അപലപിക്കുന്നു ആര് ചെയ്താലും ശിക്ഷിക്കപ്പെടണം കൊലപാതക രാഷ്ട്രീയത്തെ ശക്തമായെതിർക്കുന്നു എന്നാലും ചില സംശയങ്ങൾ ബാക്കി കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ കൊല്ലപ്പെട്ടവരിലേറെയും CPM കാർ അത് RSS സു കാരാൽ അപ്പോഴൊന്നും സോഷ്യൽ മീഡിയ കാവിയണിഞ്ഞു പ്രതിഷേധിക്കണം എന്ന് പോയിട്ട് ഒരു അനുശോചനം പോലും കണ്ടിട്ടില്ല
CPM കാർ കൊല്ലപ്പെടുമ്പോൾ അത് സംഗീതം പോലെ ആസുധികുകയും മറിച്ചായാൽ സടകുടഞ്ഞെഴുനേൽക്കുകയും ചെയ്യുന്ന രാഷ്ട്രീയം അതാണ് ബലരാമ രാഷ്ട്രീയം
എന്തായാലും സഖാവ് അഴീക്കോടൻ മുതൽ ഇങ്ങു ഹനീഫ , മധു , ലാൽജി തുടങ്ങിയവർക്കും ആദരാഞ്ജലികൾ


അങ്ങനെ ബലരാമൻ രക്ഷപ്പെട്ടു മാർക്ക് തിരുത്തിമുങ്ങിയ ഇപ്പം പൊങ്ങി....