- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബലരാമന്മാരുടെ കോൺഗ്രസ് കൊലപാതക രാഷ്ട്രീയം!
അടുത്തിടെ കോൺഗ്രസ് ഗ്രൂപ്പ് പോരിൽ കൊല്ലപെട്ട ഹനീഫയുടെ മരണവും ആയി ബന്ധപ്പെട്ട് കോൺഗ്രസ് എം എൽ എ നടത്തുന്ന ന്യായികരണങ്ങളും പ്രതിരോധവും കോൺഗ്രസ് രാഷ്ട്രീയത്തെ മലിമസം ആക്കുകയാണ്. ആദ്യം അതിനെ ക്ലുബ്ബുകൾ തമ്മിലുള്ള വഴക്കായി ചിത്രീകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബലറാം വീണ്ടും വീണിടത്ത് കിടന്നു ഉരുളുകയാണ്. പൊതു ബോധം തങ്ങൾക്ക് എതിരാ
അടുത്തിടെ കോൺഗ്രസ് ഗ്രൂപ്പ് പോരിൽ കൊല്ലപെട്ട ഹനീഫയുടെ മരണവും ആയി ബന്ധപ്പെട്ട് കോൺഗ്രസ് എം എൽ എ നടത്തുന്ന ന്യായികരണങ്ങളും പ്രതിരോധവും കോൺഗ്രസ് രാഷ്ട്രീയത്തെ മലിമസം ആക്കുകയാണ്. ആദ്യം അതിനെ ക്ലുബ്ബുകൾ തമ്മിലുള്ള വഴക്കായി ചിത്രീകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബലറാം വീണ്ടും വീണിടത്ത് കിടന്നു ഉരുളുകയാണ്. പൊതു ബോധം തങ്ങൾക്ക് എതിരാകുന്നു എന്ന് കണ്ട ബലറാം കോൺഗ്രസ് അനുഭാവികൾ മാത്രമുള്ള ഗ്രൂപ്പിൽ നടത്തുന്ന ആഹ്വാനങ്ങളും ന്യായികരണങ്ങളും അത്യന്തം ആശങ്ക ഉളവാക്കുന്നവയാണ്. വി ടി ബൽറാം തന്റേത് എന്ന് സമ്മതിക്കുന്ന സ്‌ക്രീൻ ഷോട്ട് അത്യന്തം അപകടകരവും കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതും ആണ്.
ഈ വിഷയത്തിൽ മുഖ്യ എതിരാളികളായ സിപിഐ(എം) നെ താറടിച്ചു കാണിക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്. അല്ലാതെ സ്വന്തം പാര്ട്ടി അണികളോട് സമാധാനത്തിന്റെ പാത സ്വീകരിക്കാനോ കൊലപാതകം ദൗർഭാഗ്യകരം ആയിപ്പോയി എന്നോ പറയുന്നില്ല. കഴിഞ്ഞത് കഴിഞ്ഞു അക്രമങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം അതൊന്നും നമുക്ക് രാഷ്ട്രീയമായി നഷ്ട്ടം വരുത്താതെ നോക്കിയാൽ മതി എന്ന് വ്യക്തവും വടിവൊത്തതുമായ ഭാഷയിൽ തന്നെയാണ് പറയുന്നത്. ബൽറാം കേട്ടിട്ടുണ്ടോ എന്ന് അറിയില്ല വൺ മിസ്റ്റർ മോഹൻദാസ് (മോഹൻദാസ് കരംചന്ദ് ഗാന്ധി) അഹിംസാ മാർഗം സ്വീകരിച്ച കോൺഗ്രസുകാരൻ. വളരെ പരിതാപകരം ആണ് കോൺഗ്രസ് രാഷ്ട്രീയം എന്ന് അദ്ദേഹം ഇതിലൂടെ വിളിച്ചു പറയുകയാണ്.
'സിപിഐ(എം) വിഭാഗിയതോ സിപിഐ(എം) സിപിഐ സംഘർഷമോ മൂലം ഏതെങ്കിലും കൊലപാതകം നടന്നിട്ടുണ്ടോ എന്ന് നോക്കൂ. വേഗം വേണം.'എന്താണ് ഇദ്ദേഹം അർഥം ആക്കുന്നത്? നമ്മൾ കൊന്നത് ഒന്നും സാരമില്ല അവർ അതിൽ കൂടുതൽ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ രക്ഷപെട്ടു എന്ന് തന്നെയല്ലേ? ഹേ മിസ്റ്റർ ബൽറാം ഇതേ ന്യായം നിങ്ങൾ ആ പാവം ഉമ്മയോടും കുട്ടികളോടും ഭാര്യയോടും പറയുമോ? വേണ്ട കേരളത്തിലെ സാമാന്യ ജനത്തിനോടോ നിങ്ങളുടെ പാർട്ടിക്കാരോട് തെന്നെ പറഞ്ഞാൽ ന്യായമാണോ? എന്താണ് താങ്കളുടെ മനസ്സിലിരിപ്പ്? കഷ്ട്ടം തന്നെ ഇതാണോ പ്രബുദ്ധ കേരളത്തിലെ ഒരു എംഎൽഎ ?
അടുത്തതായി പറയുന്നതോ? 'നമ്മുടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകം ആയ ഒരു വിഷയം ആണ് ഈ പ്രശ്‌നത്തിൽ നിന്നും കര കയറുക എന്നത്.'എന്താണ് സാർ നിങ്ങൾ ഉദേശിക്കുന്നത്? ഇതുകൊണ്ട് മരിച്ച ആൾ തിരികെ വരുമോ? ആ കുടുംബത്തിന്റെ നഷ്ട്ടങ്ങൾ തീരുമോ? കേവലം രാഷ്ട്രീയ ലാഭങ്ങൾക്ക് അപ്പുറം നിങ്ങൾക്ക് മറ്റൊന്നുമില്ലേ? എങ്ങിനെ നിങ്ങളുടെ അണികൾ നിങ്ങളെ വിശ്വസിക്കും? നാളെ ഒരു രാഷ്ട്രീയ ലാഭത്തിന് അവരെയും നിങ്ങൾ കൊലക്കു കൊടുക്കില്ല എന്നതിന് എന്താണ് ഉറപ്പ്? കൊലപാതകത്തെ അതും നിങ്ങളുടെ ഒരു സഹ പ്രവര്ത്തകന്റെ കൊലയെ പറ്റി സഖാവ് പിണറായി പ്രതികരിച്ചപ്പോൾ ഫലിതം ആയി തോന്നുകയും ചിരിച്ചു മരിക്കാൻ പോകുകയും ചെയ്ത താങ്കളിൽ നിന്ന് ഞങ്ങൾ ജനം എന്താണ് പ്രതീക്ഷിക്കേണ്ടത് സാർ? എന്തായാലും സാർ തുറന്നു പറഞ്ഞല്ലോ കോൺഗ്രസ് കൊലപാതകത്തിന്റെ ചെളി പുരണ്ട് വലിയ പ്രശ്‌നത്തിൽ പതിച്ചിരിക്കുന്നു എന്ന്. അത് തന്നെ വലിയ കാര്യം.
'എല്ലാവരും സിപിഐ(എം) നെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വ്യക്താക്കൾ ആയി സ്ഥാപിക്കുന്ന മട്ടിലുള്ള സ്റ്റാറ്റാറ്റസുകൾ ഇടണം. പറ്റാവുന്ന ഗ്രൂപ്പുകളിൽ ഒക്കെ ചർച്ചയിൽ പങ്കെടുക്കുകയും വേണം. 'എന്താണ് സാർ നിങ്ങൾ ഇങ്ങിനെ? ഇതിനർത്ഥം സിപിഐ(എം) നെ നിങ്ങൾ അങ്ങിനെ ചിത്രീകരിച്ചു വികൃതം ആക്കുകയാണ് ചെയ്യുന്നത് എന്നല്ലേ? ഇത് കാല കാലങ്ങൾ ആയി നിങ്ങൾ കുത്തക മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ചെയ്യുന്നത് തന്നെയല്ലേ? സാധാരണക്കാരായ ഞങ്ങൾ ജനങൾക്ക് മനസ്സിലാക്കാൻ പറ്റിയ തരത്തിൽ ഇത് തുറന്നു പറഞ്ഞതിന് നന്ദി സാർ. നിങ്ങൾ ഇത്ര വലിയ കാപട്യക്കാർ ആയിരുന്നു അല്ലെ? വെറുതെ നിങ്ങളെ വിശ്വസിച്ച് സിപിഐ(എം) നെ തെറ്റിദ്ധരിച്ചവർ ആരായി സാർ?
'അക്രമ സംഭവങ്ങൾ ഒക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അങ്ങിനെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ അതിനോട് പ്രതികരിക്കുന്നതിലും പ്രതികളെ സംരക്ഷിക്കുന്നതിലും കോൺഗ്രസ്സും സിപിഐ(എം) ഉം തമ്മിലുള്ള വ്യത്യാസം ആയിരിക്കണം നമ്മുടെ ഊന്നൽ.'സാർ നിങ്ങൾ കൊല മാസ് അല്ല സാർ മരണ മാസ്സാണ്. ആദ്യം താങ്കൾക്കു പോലും ഉറപ്പില്ല അല്ലങ്കിൽ അറിവില്ല സിപിഐ(എം)കാർ തമ്മിൽ തല്ലി കൊന്നിട്ടുണ്ടോ എന്ന്. അത് ആദ്യം സംഘടിപ്പിക്കണം. അത് കഴിഞ്ഞു സിപിഐ(എം) നെ കൊലപാതക വ്യക്താക്കൾ ആക്കണം. പിന്നെ സ്ഥാപിക്കണം ഞങ്ങൾ കൊലപാതകികൾ ആണെങ്കിലും തമ്മിൽ ഭേദം ആണെന്ന്. ഏതായാലും ഇതിനു ചാണ്ടി സാർ ഒരു ചായ എങ്കിലും വാങ്ങി തരാതെ ഇരിക്കില്ല. ഇതിനെ മലയാളത്തിൽ ഇപ്പോളും വിളിക്കുന്നത് ഗൂഢാലോചന എന്ന് തന്നെയല്ലേ സാർ?
ഇതെല്ലാം കഴിഞ്ഞിട്ട് സാറ് തന്നെ പറയുന്നു ഇത് ഞാൻ തന്നെ എഴുതിയത് ആണെന്ന്. താങ്കളെ പോലെ കാപട്ട്യം ഉള്ള ഒരാള് സത്യം പറഞ്ഞതിനെ മാനിക്കുന്നു. എങ്കിലും മരിച്ച സഹ പ്രവര്ത്തകനോട് ഒരൽപ്പം ദയ പരിഗണന ഇതൊന്നും എവിടെയും കണ്ടില്ലല്ലോ സാർ താങ്കളുടെ വാക്കുകളിൽ. മരിച്ച ഹനീഫയുടെ ആത്മാവ് താങ്കളോട് പൊറുക്കട്ടെ.
കേന്ദ്രത്തിൽ സുഷമ സ്വരാജിന് എതിരെ അഴിമതി ആരോപണം വന്നപ്പോൾ അവർ നിങ്ങളുടെ സോണിയാജിയുടെ അഴിമതി കൊണ്ട് അതിനെ ന്യായികരിക്കാൻ ശ്രമിച്ചതിലും എത്രയോ ഹീനവും മ്ലേച്ചവും ആണിത് എന്ന് അന്തസ്സുള്ള കോൺഗ്രസുകാർ ചിന്തിക്കട്ടെ. കൊലപാതകങ്ങൾ ഒരിക്കലും ന്യായികരിക്കപെടേണ്ട ഒന്നല്ല. അത് പാവം മധു ആയാലും ലാൽജി ആയാലും ഹനീഫ ആയാലും ടി പി ആയാലും. സമൂഹത്തിനു മാതൃക ആകേണ്ട എം. എൽ എ മാർ ഇങ്ങിനെ അധപതിക്കാമൊ? കൂടുതൽ വോട്ടു കിട്ടിയാൽ നിങ്ങൾ ഇനിയും ജയിക്കും. പക്ഷെ സഹ പ്രവർത്തകരുടെ ചോരയിൽ ചവുട്ടി നിന്ന് അതിനെ ആഘോഷിക്കുന്നത് അപലപനീയം ആണെന്ന് കൂടി ഓർക്കുക.