- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് എന്തുകൊണ്ട് തോറ്റു; വി ടി ബൽറാം എംഎൽഎ പറയുന്ന രണ്ട് കാര്യങ്ങൾ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണങ്ങളായി എനിക്ക് തോന്നുന്നത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ) സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ജനങ്ങൾക്ക് ബോധ്യമാവുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കാതിരുന്നത്; അഴിമതിക്കാരെ സംരക്ഷിക്കുന്നു എന്ന പ്രതീതി. രണ്ട് ) സംഘ് പരിവാറിന്റെ വർഗീയ രാഷ്ട്രീയം പ്രകടമായ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണങ്ങളായി എനിക്ക് തോന്നുന്നത് രണ്ട് വിഷയങ്ങളാണ്.
ഒന്ന് ) സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ജനങ്ങൾക്ക് ബോധ്യമാവുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കാതിരുന്നത്; അഴിമതിക്കാരെ സംരക്ഷിക്കുന്നു എന്ന പ്രതീതി.
രണ്ട് ) സംഘ് പരിവാറിന്റെ വർഗീയ രാഷ്ട്രീയം പ്രകടമായ ഹിംസാത്മകതയോടുകൂടി വളർന്നു വരുന്നതിനെ തടയാൻ കേരളത്തിലെ കോൺഗ്രസ് ഭരണ, പാർട്ടി നേതൃത്ത്വങ്ങൾ കൂടുതൽ ശക്തമായി രംഗത്തു വരാത്തതിൽ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗത്തിനുള്ള അസംതൃപ്തി.
ഇക്കാര്യങ്ങളിൽ ആഴത്തിലുള്ള ആത്മപരിശോധനക്ക് കോൺഗ്രസ്, യുഡിഎഫ്. നേതൃത്ത്വങ്ങൾ ഇനിയെങ്കിലും തയ്യാറാകുകയും അതിനനുസരിച്ചുള്ള ശക്തമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വേണം. വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ മികച്ച പെർഫോമൻസ് കാഴ്ചവക്കുന്ന യുഡിഎഫ് സർക്കാരിന് ഒരു തുടർഭരണം സാധ്യമാവണമെങ്കിൽ ഇത്തരം ശക്തമായ നടപടികൾ അനിവാര്യമാണ്.
ബാർ കോഴക്കേസിൽ തുടരന്വേഷണത്തെ അംഗീകരിച്ചു കൊണ്ട് ബഹു. ഹൈക്കോടതിയുടെ വിധിയിലെ പരാമർശങ്ങൾ അതീവ പ്രാധാന്യമുള്ളവയാണ്. ഈ സാഹചര്യത്തിൽ ധനമന്ത്രി ശ്രീ.കെ എം മാണി തൽസ്ഥാനം രാജിവക്കുന്നതാണ് എന്തുകൊണ്ടും ഉചിതം. അദ്ദേഹമതിന് സ്വമേധയാ തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രിയും മുന്നണി നേതൃത്ത്വവും ഇടപെട്ട് ഇക്കാര്യത്തിൽ ജനങ്ങളാഗ്രഹിക്കുന്ന ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കേണ്ടതാണ്. ഏതെങ്കിലും ചില വ്യക്തികളല്ല, രാഷ്ട്രീയത്തിലെ നൈതികതയും ജനാഭിലാഷവുമാണ് പ്രധാനം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.