- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചു കുഞ്ഞ് പീഡനത്തിന്റെ പേരിൽ ഇരയായപ്പോൾ മിണ്ടാതിരുന്ന ന്യൂനപക്ഷ കമ്മീഷൻ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഫസൽ ഗഫൂറിനെതിരെ എന്തിന് നടപടിക്കൊരുങ്ങുന്നു? വിമർശനവുമായി വി ടി ബൽറാം
കൊച്ചി: മുഖം മൂടുന്ന പർദ്ദ മുസ്ലിംസ്ത്രീകൾക്ക് ചേരുന്നതല്ലെന്ന് പറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്ന എംഇഎസ് സംസ്ഥാന അധ്യക്ഷൻ ഡോ. ഫസൽ ഗഫൂറിനെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ഫസൽ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ രംഗത്തെത്തിയതിനെ ബൽറാം ഫേസ്‌ബുക്കിലൂടെ വിമർശിച്ചു. നാദാപുരത്തെ സ്‌കൂളിൽ കൊച്ച് കുഞ്ഞ് പീഡനത്തിന് ഇരയ
കൊച്ചി: മുഖം മൂടുന്ന പർദ്ദ മുസ്ലിംസ്ത്രീകൾക്ക് ചേരുന്നതല്ലെന്ന് പറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്ന എംഇഎസ് സംസ്ഥാന അധ്യക്ഷൻ ഡോ. ഫസൽ ഗഫൂറിനെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ഫസൽ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ രംഗത്തെത്തിയതിനെ ബൽറാം ഫേസ്‌ബുക്കിലൂടെ വിമർശിച്ചു. നാദാപുരത്തെ സ്‌കൂളിൽ കൊച്ച് കുഞ്ഞ് പീഡനത്തിന് ഇരയായ സംഭവത്തിൽ യാതൊരു നടപടിയും എടുക്കാത്ത ന്യൂനപക്ഷ കമ്മീഷൻ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഗഫൂറിനെതിരെ നടപടിക്കൊരുങ്ങുന്നത് ആശ്ചര്യകരമാണെന്നായിരുന്നു ബൽറാമിന്റെ വിമർശനം.
ബൽറാമിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
സമുദായ സംഘടനാ നേതൃത്വങ്ങൾക്കിടയിലെ ലിബറൽ ശബ്ദങ്ങളെ തന്നെയാണ് പൊതുസമൂഹവും അധികാരസ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കേണ്ടത്. എന്നാൽ, ലൈംഗിക പീഡനത്തിനിരയായ കൊച്ചുകുഞ്ഞിനേപ്പോലും അവഹേളിക്കുന്നവർക്കെതിരെ സാങ്കേതികത്വം പറഞ്ഞ് ഒരു നടപടിയും സ്വീകരിക്കാത്ത ന്യൂനപക്ഷ കമ്മീഷൻ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിൽ എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിനെതിരെ നടപടിക്കൊരുങ്ങുന്നു എന്നത് ആശ്ചര്യകരമാണ്.
മുസ്‌ലിം സ്ത്രീകൾക്ക് മുഖം മൂടുന്ന പർദ വേണ്ടെന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിൽ ഫസൽ ഗഫൂറിനെതിരെ മൗലികാവാദികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫസൽ ഗഫൂറിന്റെ പരാമർശങ്ങൾ മുസ്‌ലിം സമുദായത്തിൽ അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കിയതായി ചൂണ്ടിക്കാണിച്ച് ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ എം. വീരാൻകുട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.
നൂറ്റാണ്ടുകളായി ഉപയോഗത്തിലുള്ള പർദയെ സംബന്ധിച്ചു പറഞ്ഞ കാര്യങ്ങൾ ന്യൂനപക്ഷ അവകാശ താൽപര്യങ്ങൾക്ക് ഉചിതമല്ലെന്ന് നിരീക്ഷിച്ചായിരുന്നു കമ്മിഷന്റെ നടപടി. അതേസമയം കേരളം താലാബാനല്ലെന്നും ന്യൂനപക്ഷ കമ്മീഷന്റെ അധികാര പരിധിക്ക് പുറത്തു നടന്ന കാര്യത്തെ കുറിച്ചുള്ള നടപടി എടുക്കാൻ കഴിയില്ലെന്നും നോട്ടീസിനെ പുച്ഛിച്ചു തള്ളുന്നുവെന്നുമാണ് ഫസൽ ഗഫൂർ ഈ വിഷയത്തിൽ പ്രതികരിച്ചത്.