തിരുവനന്തപുരം: ബാർകോഴ വിവാദം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന വേളയിൽ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ് ഏറെ കോലാഹലങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും നിയമസഭയിൽ ഏറ്റുമുട്ടിയ ബജറ്റ് ദിനത്തിലെ സംഭവങ്ങൾ കേരളത്തിന് സമ്മാനിച്ചത് വലിയ നാണക്കേടായിരുന്നു. അന്ന് മാണിയുടെ ബജറ്റിന് വേണ്ടി യുഡിഎഫ് എംഎൽഎമാർ ലഡ്ഡു വിതരണം ചെയ്യുകയും ഉണ്ടായി. എന്തായാലും അന്ന് യുഡിഎഫിന്റെ ആ ലഡു വിതരണത്തിൽ പങ്കുചേരാതെ നിന്നിരുന്നത് വി ടി ബൽറാമും വിഡി സതീശനും ഉണ്ടായിരുന്നു. എന്തായാലും അന്ന് കഴിഞ്ഞ ആ ലഡു കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ ചവർപ്പാണ് സമ്മാനിച്ചത്. ഇതിനിടെ മാണിയെ പരിസഹിച്ച് വി ടി ബൽറാം രംഗത്തെത്തി.

'ഏതായാലും തൊണ്ടയിൽ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട് സാറേ...' ഇങ്ങനെയാണ് ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. യുഡിഎഫിൽ നിന്നും പുറത്തുപോകാനും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുമുള്ള കേരള കോൺഗ്രസ് എമ്മിന്റേയും കെഎം മാണിയുടേയും തീരുമാനത്തെ പരിഹസിച്ചാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

രാഷ്ട്രീയ കേരളത്തിൽ എറെ ചർച്ചക്കിടയാക്കിയ കെഎം മാണിയുടെ അവസാന ബജറ്റ് അവതരണത്തിന് ഒടുവിലുണ്ടായ ലഡു വിതരണ ആഘോഷത്തെ പരാമർശിച്ചായിരുന്നു ബൽറാമിന്റെ പരിഹാസം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഡിഎഫ് എംഎൽഎ മാരുടെയും വാച്ച് ആൻഡ് വാർഡിന്റെയും സംരക്ഷണയിൽ മാണി സഭയിൽ ബജറ്റ് അവതരിപ്പിച്ചതിലുള്ള ആഹ്ലാദസൂചകമായാണ് ഭരണകക്ഷി എംഎൽഎമാർ അന്ന നിയമസഭയിൽ ലഡു വിതരണം ചെയ്തത്. എന്നാൽ ലഡു ആഘോഷത്തിൽ നിന്നും വിടി ബൽറാമും വിഡി സതീശനും ഉൾപെടെയുള്ളവർ വിട്ടുനിന്നിരുന്നു.

മുൻ സ്പീക്കർ ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഒരാഴ്ച ദുഃഖാചരണം നിലനിൽക്കുന്ന അവസ്ഥയിൽ ലഡു വിതരണം ചെയ്ത നടപടി വ്യാപകമായി അന്ന് വിമർശ്ശിിക്കപ്പെട്ടിരുന്നു. കുടിവെള്ളമല്ലാതെ നിയമസഭയിൽ മറ്റൊരു ഭക്ഷ്യവസ്തുക്കളും അനുവദിനീയമല്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചായിരുന്നു അന്നത്തെ ഭരണപക്ഷ എംഎൽഎമാരുടെ ലഡു വിതരണം.

മണിക്കൂറുകളോളം നിയമസഭയെ സങ്കർഷ ഭരിതമാക്കിയായിരുന്നു മാണിയുടെ ബജറ്റ് അവതരണം. ബജറ്റ് മാണിയെക്കൊണ്ട് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞുകൊണ്ട് ഇടതു പക്ഷവും രംഗത്തെത്തിയതോടെ യുഡിഎഫ് ലെ ഒരു വിഭാഗം എംഎൽഎമാരുടെ പിന്തുണയോടെയാണ് മാണി അന്ന് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. ബജറ്റ് അവരണത്തിനായി തലേന്ന് രാത്രിമുതലേ മാണി നിയമസഭയിൽ തന്നെ തമ്പടിച്ചിരുന്നു. എന്തിനേറെ പറയുന്നു ഉമ്മൻ ചാണ്ടി ഉൾപെടെയുള്ള നിയമസഭയിലുള്ള പ്രമുഖ നേതാക്കന്മാർ എല്ലാം മാണിയുടെ സംരക്ഷണത്തിനായി ഉണ്ടായിരുന്്‌നു. സ്പീക്കറുടെ ഡയസ് അടിച്ചു തകർത്തത് ഉൾപെടെയുള്ള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബജറ്റിലെ പ്രസക്തമായ ഏതാനും ചില വരികൾ മാത്രമാണ് മാണി അവതരിപ്പിച്ചത്.

അന്ന് മാണിക്ക് ബജറ്റ് അവതരിപ്പിക്കാനും ലഡുവിതരണത്തിനുൾപെടെ കൂട്ടുനിന്ന നേതാക്കന്മർ മാണിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഇതോടെ ബൽറാമിനെ പോലെ തന്നെ നിരവധി പേർ ലഡ്ഡു വിതരണത്തെ എതിർത്് രംഗത്തെത്തി. കളിയാക്കലായി നിരവധി പേർ ഫേസ്‌ബുക്കിൽ ആ പഴയ ലഡ്ഡു വിതരണ ചിത്രം പോസ്റ്റ് ചെയ്തത്. ബാർക്കോഴ കേസുകളും ബജറ്റവതരണവും എല്ലാം വിഷയങ്ങളാക്കിയാണ് സൈബർ പോരാളികളുടെ അക്രമണം. ലഡു വിതരണത്തിലെ പ്രസക്തഭാഗങ്ങൾ ഉപയോഗിച്ച് ടോ്രളുകളും സജീവമാണ്. എന്തും ഏതും വാർത്തയാക്കുന്ന ട്രോളന്മാർ ലഡുവും ഇതിനോടകം ഹിക്ക് ആക്കിക്കഴിഞ്ഞു.

മാണിക്കെതിരായ രസകരമായ സൈബർ ട്രോളുകൾ ഇങ്ങനെ പോകുന്നു. ''യു ഡി ഫ് മായുള്ള ബന്ധം വിച്ഛേദിച്ചു കെ എം മാണി ഫ്രണ്ട്ഷിപ് ഡേ യിൽ മാതൃകയായി. എന്തൊക്കെയായിരുന്നു: ബജറ്റ്: ലഢു....കൂവൽ:.. കൈക്കരുത്ത് ...അമ്പും വില്ലും .... ''ഇവിടെ ലഡു ഒന്നും കിട്ടിയില്ല...ഞങ്ങടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണെന്ന് കുമ്മനം രാജശേഖരൻ...!