- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ ആഹ്വാനം ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റ് തന്റേതു തന്നെ! സിപിഎമ്മിനാണു കൊലപാതക രാഷ്ട്രീയത്തിൽ മോശപ്പെട്ട ട്രാക്ക്; തെളിവായി പത്രവാർത്തകൾ ചൂണ്ടി സിപിഐ(എം) സൈബർ സേനയ്ക്കു മറുപടിയുമായി വി ടി ബൽറാം
തിരുവനന്തപുരം: സിപിഎമ്മിനു മറുപടിയുമായി വീണ്ടും വി ടി ബൽറാം എംഎൽഎ രംഗത്ത്. സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി ചിത്രീകരിക്കാൻ തെളിവുകൾ തേടിയുള്ള ബൽറാമിന്റെ പോസ്റ്റ് പുറത്തുവിട്ടതിനു മറുപടിയുമായാണ് ഇക്കുറി എത്തിയത്. പുറത്തുവന്ന പോസ്റ്റു തന്റേതു തന്നെയെന്നു പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ബൽറാം വ്യക്തമാക്കി. കൊലപാതക രാഷ്ട്രീയത്തി
തിരുവനന്തപുരം: സിപിഎമ്മിനു മറുപടിയുമായി വീണ്ടും വി ടി ബൽറാം എംഎൽഎ രംഗത്ത്. സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി ചിത്രീകരിക്കാൻ തെളിവുകൾ തേടിയുള്ള ബൽറാമിന്റെ പോസ്റ്റ് പുറത്തുവിട്ടതിനു മറുപടിയുമായാണ് ഇക്കുറി എത്തിയത്.
പുറത്തുവന്ന പോസ്റ്റു തന്റേതു തന്നെയെന്നു പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ബൽറാം വ്യക്തമാക്കി. കൊലപാതക രാഷ്ട്രീയത്തിൽ മോശപ്പെട്ട ട്രാക്കുള്ള പാർട്ടി സിപിഐ(എം) തന്നെയാണെന്നും ബൽറാം പറയുന്നു.
'ഐഎൻ സി ഓൺലൈൻ എന്ന കോൺഗ്രസ് അനുഭാവികളുടെ ഗ്രൂപ്പിൽ ഞാനിട്ട ഈ പോസ്റ്റിലെ ഓരോ വാക്കും എന്റേത് തന്നെയാണു. പക്ഷേ, എന്തോ വലിയ ഒരു രഹസ്യം ചോർന്നുകിട്ടിയ മട്ടിൽ സൈബർ സഖാക്കൾ പൊക്കിക്കൊണ്ടുനടക്കാൻ മാത്രം അതിലെന്താണുള്ളത് എന്ന് മനസ്സിലാവുന്നില്ല. വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതോടൊപ്പം എന്റെ പാർട്ടിക്ക് വേണ്ടി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനുള്ള ദൗത്യവും ഞാൻ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. സമീപദിവസം നടന്ന ഒരു കൊലപാതകത്തിന്റെ പേരിൽ കോൺഗ്രസ്സ് സ്ഥിരമായി പരസ്പരം തമ്മിലടിച്ച് കൊല്ലുന്നവരുടെ പാർട്ടിയാണെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നടന്നപ്പോൾ അതങ്ങനെയല്ല എന്ന വസ്തുത ജനസമക്ഷം അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഞാനടക്കം ഏതൊരു കോൺഗ്രസ് പ്രവർത്തകനുമുണ്ട്.'- എഫ്ബി പോസ്റ്റിൽ ബൽറാം വ്യക്തമാക്കി.
പിണറായി വിജയനെതിരായ പോസ്റ്റ് പുറത്തുവന്നപ്പോൾ സിപിഐ(എം) അനുകൂല സൈബർ സേന കടുത്ത വിമർശനമാണ് ബൽറാമിനെതിരെ നടത്തിയത്. സംഘപരിവാറിനോട് നിരന്തരം ഏറ്റുമുട്ടി വിജയിക്കുന്ന വി ടി ബൽറാം പിണറായി ഭക്തരുടെ പൂരപ്പാട്ടിൽ തളർന്നു പോകുകയും ചെയ്തു. ഇതിനെ തുടർന്ന് സിപിഐ(എം) ഭീഷണി തൃത്താല എംഎൽഎ ഷെയർ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണു സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി ചിത്രീകരിക്കാൻ ആഹ്വാനം ചെയ്ത മെസേജ് പുറത്തു വിട്ട് സിപിഐ(എം) സൈബർ സേന തിരിച്ചടിച്ചത്.
ഇതിനെ പ്രതിരോധിക്കാനാണു പുതിയ പോസ്റ്റുമായി ബൽറാം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. പഴയ പത്ര കട്ടിങ്ങുകളും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം ബൽറാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിപിഐ(എം) പ്രവർത്തകരെ സിപിഎമ്മുകാർ തന്നെ കൊലപ്പെടുത്തിയതിന്റെ വാർത്തകളാണ് ഫേസ്‌ബുക്കിൽ ബൽറാം ഉൾപ്പെടുത്തിയിരിക്കുന്നത്.
ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'ഐ എൻ സി ഓൺലൈൻ എന്ന കോൺഗ്രസ് അനുഭാവികളുടെ ഗ്രൂപ്പിൽ ഞാനിട്ട ഈ പോസ്റ്റിലെ ഓരോ വാക്കും എന്റേത് തന്നെയാണു. പക്ഷേ, എന്തോ വലിയ ഒരു രഹസ്യം ചോർന്നുകിട്ടിയ മട്ടിൽ സൈബർ സഖാക്കൾ പൊക്കിക്കൊണ്ടുനടക്കാൻ മാത്രം അതിലെന്താണുള്ളത് എന്ന് മനസ്സിലാവുന്നില്ല. വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതോടൊപ്പം എന്റെ പാർട്ടിക്ക് വേണ്ടി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനുള്ള ദൗത്യവും ഞാൻ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. സമീപദിവസം നടന്ന ഒരു കൊലപാതകത്തിന്റെ പേരിൽ കോൺഗ്രസ്സ് സ്ഥിരമായി പരസ്പരം തമ്മിലടിച്ച് കൊല്ലുന്നവരുടെ പാർട്ടിയാണെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നടന്നപ്പോൾ അതങ്ങനെയല്ല എന്ന വസ്തുത ജനസമക്ഷം അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഞാനടക്കം ഏതൊരു കോൺഗ്രസ് പ്രവർത്തകനുമുണ്ട്. അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തിലും സ്വന്തം പാർട്ടിക്കാരെത്തന്നെ കൊലപ്പെടുത്തിയ കാര്യത്തിലും കോൺഗ്രസ്സിനേക്കാൾ എത്രയോ മോശപ്പെട്ട ട്രാക്ക് റെക്കോഡ് ഉള്ള ഒരു പാർട്ടിയാണു സിപിഐ(എം). എന്ന യാഥാർത്ഥ്യം തെളിവ് സഹിതം സ്ഥാപിച്ചെടുക്കണം എന്നത് എന്റെ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതിൽ എന്ത് അപാകതയാണുള്ളത്! അതിനാവശ്യമായ വിവരശേഖരണം നടത്തി വിശ്വസനീയമായ രീതിയിൽ അത് പ്രചരിപ്പിക്കാനാണു ഞാൻ ആവശ്യപ്പെട്ടത്, അല്ലാതെ ഇക്കാര്യത്തിൽ എന്തെങ്കിലും നുണപ്രചരണം നടത്താനോ എന്റെ പോസ്റ്റിനു ലൈക്ക് കൂട്ടാനോ എതിർത്ത് പോസ്റ്റിടുന്നവരെ തിരിച്ച് അങ്ങോട്ട് തെറിവിളിച്ച് ഓടിക്കാനോ ആയിരുന്നില്ലല്ലോ? കൊലപാതകരാഷ്ട്രീയത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടിയുടേയും സി പി എമ്മിന്റേയും നിലപാടുകളിലുള്ള വ്യത്യസ്തത ആയിരിക്കണം പ്രചരണത്തിന്റെ ഹൈലൈറ്റ് എന്ന എന്റെ അഭിപ്രായവും രഹസ്യമല്ല, എന്റെ തന്നെ പോസ്റ്റുകളിലൂടെ ഞാൻ ആവർത്തിച്ച് വിശദീകരിക്കാൻ ശ്രമിക്കാറുള്ളതും ഇതേ കാര്യമാണു. അതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രവർത്തകർ സംഘടിപ്പിച്ച് തന്ന സി പി എംകാർക്കെതിരെ സി പി എം കാർ തന്നെ നടത്തിയ അക്രമങ്ങളേക്കുറിച്ചുള്ള പേപ്പർ കട്ടിംഗുകളാണു ഇതോടൊപ്പം ചേർത്തിരിക്കുന്നത്.
വസ്തുതകളും തെളിവുകളും നിരത്തി ഇഷ്യു ബേസ്ഡ് ആയി സംസാരിക്കണം എന്നത് ഏതൊരാൾക്കും സ്വീകരിക്കാവുന്ന നിർദ്ദേശമാണു. നിയമസഭക്കത്തും പുറത്തുമുള്ള പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രസംഗങ്ങളും മുൻകൂട്ടി എഴുതിത്ത്ത്ത്തയ്യാറാക്കി വായിപ്പിക്കുന്ന സി പി എമ്മിനു സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റിടുന്നതിനു മുൻപ് സഹപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിൽ എങ്ങനെയാണു അപാകത കാണാൻ കഴിയുക എന്ന് മനസ്സിലാവുന്നില്ല. ഏതായാലും കണ്ടിടത്തെല്ലാം ഈ സ്‌ക്രീൻ ഷോട്ട് കൊണ്ടുപോയി പ്രചരണം നടത്തുന്ന സൈബർ ശശികൾ ഞങ്ങൾക്കിക്കാര്യത്തിൽ മുന്നോട്ടുവെക്കാനുള്ള കോൺഗ്രസ്സി പി എം താരതമ്യം എല്ലാവരിലേക്കുമെത്തിക്കുന്നതിൽ വലിയ പങ്കാണു വഹിച്ചുവരുന്നതെന്ന കാര്യത്തിൽ ഒരുപാട് നന്ദിയുണ്ട്.'
Posted by VT Balram on Thursday, 13 August 2015
Posted by VT Balram on Thursday, 13 August 2015
Posted by VT Balram on Thursday, 13 August 2015