തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ വിടി.ബൽറാം ഇന്നലെ ഫേസ്്ബുക്കിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.'
.'ടിപി കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാകണം', ഇതായിരുന്നു ബൽറാമിന്റെ പോസ്റ്റിന്റെ ചുരുക്കം.

ബൽറാമിന് മറുപടിയുമായി മന്ത്രി എം.എം.മണിയും ഫേസ്‌ബുക്കിലെത്തി.ഒട്ടും ബലമില്ലാത്ത രാമന്മാർക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ എന്ന മുഖവുരയോടെയാണ് മന്ത്രി എം.എം.മണി ടി.പി.വധക്കേസിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരായ വിടി.ബൽറാമിന്റെ പോസ്റ്റിനെ വിമർശിക്കുന്നത്.താനുൾപ്പെടെയുള്ളവരെ കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത് രാഷ്ട്രീയ വേട്ടയല്ലാതെ പിന്നെന്താണെന്ന് മന്ത്രി ചോദിച്ചു.

നൂറു ഇരട്ടി ശക്തിയോടെ തിരിച്ചു വരും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതും അമളി പറ്റി എന്ന കുറ്റസമ്മതം അല്ലേ ?ടി.പി. കേസിൽ എന്നല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താൻ ഞങ്ങൾ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടി.പി. കേസുൾപ്പെടെ കഴിഞ്ഞ സർക്കാർ തങ്ങൾക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും സധൈര്യമാണ് നേരിട്ടതെന്നും എം.എം.മണി ഓർമ്മിപ്പിച്ചു.ശീതീകരിച്ച മുറിയിൽ നിന്നും ഫേസ്‌ബുക്കിൽ നിന്നും ഇറങ്ങി കുറച്ച് സമയം പച്ചയായ സാധാരണ മനുഷ്യരോടൊപ്പം ചെലവഴിക്കൂയെന്നും മണി തന്റെ പോസ്റ്റിൽ ഉപദേശിക്കുന്നുണ്ട്.

മന്ത്രിക്കുള്ള മറുപടിയാണ് വി.ടി.ബൽറാം ഇന്ന് ഫേസ്‌ബുക്കിൽ ഇട്ടിരിക്കുന്നത്.

'സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വേരിഫൈഡ് ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രതിപക്ഷത്തെ ജനപ്രതിനിധിക്ക് എതിരെ ഇട്ട പോസ്റ്റിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. , രാമൻ, ബലമില്ലാത്ത രാമൻ, ഹേ, എടോ എന്നൊക്കെയുള്ള ബഹു.മന്ത്രി ശ്രീ. എംഎം മണി അവർകളുടെ അഭിസംബോധനകളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. പോരാമൻസ്റ്റ് എഴുതിക്കൊടുത്ത അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിലെ സൈബർ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഫേസ്‌ബുക്കിലെ നിലവാരമളക്കൽ വിദഗ്ധരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ!!'

മന്ത്രി എം.എം.മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

'ഒട്ടും ബലമില്ലാത്ത രാമന്മാർക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ.
'രാഷ്ട്രീയ വേട്ട' എന്ന വാക്കുപയോഗിക്കാൻ മിനിമം ധാർമ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ.
ഞാനുൾപ്പെടെയുള്ളവരെ കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത് രാഷ്ട്രീയ വേട്ടയല്ലാതെ പിന്നെന്താണ്.
എന്തായാലും കോൺഗ്രസ്സുകാർ ചെയ്യുന്ന തരംതാഴ്ന്ന പ്രവർത്തനങ്ങൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കണ്ട രാമാ.
ന്യായീകരണ കുറിപ്പ് തയ്യാറാക്കാൻ 27 മണിക്കൂർ സമയമെടുത്തു എന്നത് തന്നെ കുറ്റസമ്മതമല്ലേ?
നൂറു ഇരട്ടി ശക്തിയോടെ തിരിച്ചു വരും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതും അമളി പറ്റി എന്ന കുറ്റസമ്മതം അല്ലേ ??
ടി.പി. കേസിൽ എന്നല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താൻ ഞങ്ങൾ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടി.പി. കേസുൾപ്പെടെ കഴിഞ്ഞ സർക്കാർ ഞങ്ങൾക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും സധൈര്യമാണ് ഞങ്ങൾ നേരിട്ടത്.
'കോൺഗ്രസ് മുക്ത കേരളം' എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ പ്രയത്‌നിക്കണ്ട. അതിനുള്ളതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടല്ലോ. ഇപ്പോൾ ചെയ്യുന്ന ഈ പ്രവർത്തനം അങ്ങ് തുടർന്നേച്ചാമതി. 2022 ൽ 'കോൺഗ്രസ് വിമുക്ത കേരളം' സഫലമായിക്കൊള്ളും.
പിന്നെ 'ഭരണ വിരുദ്ധ വികാരം' എടോ ഒന്ന് ആ ശീതീകരിച്ച മുറിയിൽ നിന്നും ഫേസ്‌ബുക്കിൽ നിന്നും ഇറങ്ങി കുറച്ച് സമയം പച്ചയായ സാധാരണ മനുഷ്യരോടൊപ്പം ചെലവഴിക്കൂ...
അപ്പോ തനിയെ മനസ്സിലായിക്കൊള്ളും ഭരണത്തെ കുറിച്ചുള്ള സാധാരണക്കാരന്റെ അഭിപ്രായങ്ങൾ.
നാണവും മാനവും ഉളുപ്പുമുള്ളവർ ആരുംതന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ല.
നിങ്ങൾകാട്ടിക്കൂട്ടിയ കൊള്ളരുതായ്മകൾ പുറത്ത് വരുമ്പോൾ ചുടു ചോറ് വാരിയത് പോലെ ഓടിയിട്ട് കാര്യമില്ല.'