ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധ പ്രഖ്യാപനത്തെ മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്ന വാദം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പ്രമുഖരാരും അങ്ങനെ പറയാൻ തയ്യാറായില്ല. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ. പൊതുസമൂഹത്തിൽ ചർച്ചയാകുന്ന ഏത് വിഷയത്തേയും ഉയർത്തിക്കാട്ടുന്ന വി ടി ബൽറാം ഈ വിഷയത്തിലും വ്യത്യസ്തനാകുന്നു.

വിശുദ്ധ പ്രഖ്യാപനത്തെ പരോക്ഷമായി വിമർശിക്കുന്ന പോസ്റ്റുമായി സോഷ്യൽ മീഡിയയിൽ യുവ എംഎൽഎ സജീവമാകുകയാണ്. കേട്ടുകേൾവികളിൽ നിന്നല്ല, പകരം ചരിത്രത്തിൽനിന്നും ജീവിതത്തിൽ നിന്നുമാണ് വിശുദ്ധരെ കണ്ടത്തേണ്ടത് എന്നാണ് വി.റ്റി. ബലറാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കയിരിക്കുന്നത്. തീർച്ചയായും ഈ നിലപാട് ചർച്ചയാകുമെന്ന് ഉറപ്പാണ്. വിശ്വാസ വികാരത്തെ മുറിപ്പെടുത്തുന്നതാണോ ബൽറാമിന്റെ പോസ്‌റ്റെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളും പരിശോധിക്കും. പ്രത്യേകിച്ച് കോൺഗ്രസിലെ എതിരാളികൾ.