തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകുന്നതിനെ പരിഹസിച്ച് വി.ടി.ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അഴിമതിക്കാരന് മുന്നിൽ മുഖ്യമന്ത്രി
പിണറായി വിജയൻ സറണ്ടർ ചെയ്യുന്നുവെന്നാണ് ബൽറാമിന്റെ പരിഹാസം. അടുത്ത മാസം ആദ്യം 15 ദിവസത്തേക്കാണ് മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതിനാണ് അവധിയിൽ പ്രവേശിക്കുന്നതെന്നാണ് റിപ്പോർട്ട്. തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് നാളെ റവന്യു മന്ത്രിക്ക് സമർപ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയിൽ പോകുന്നത്.കഴിഞ്ഞ മാസം ബിസിനസ് ആവശ്യങ്ങൾക്കായി പോയപ്പോഴും അവധിയെടുത്തിരുന്നതായും അവർ വ്യക്തമാക്കുന്നു. മാത്യു ടി തോമസിനാണ് അന്ന് വകുപ്പുകളുടെ പകരം ചുമതല നൽകിയിരുന്നത്. ഇത്തവണയും അദ്ദേഹത്തിനു തന്നെയാണ് താത്കാലിക ചുമതല നൽകുകയെന്നാണ് സൂചന