- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ടി ബൽറാമും സൈബർ സംഘപരിവാറുകാരും വീണ്ടും യുദ്ധത്തിൽ; ഇത്തവണ ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ; അധിക്ഷേപിച്ച് കമന്റുകൾ പെരുകുമ്പോഴും നിലപാട് ആവർത്തിച്ച് വ്യക്തമാക്കി ബൽറാം
തിരുവനന്തപുരം: വി ടി ബൽറാം എംഎൽഎയും ഫേസ്ബുക്കിലെ സംഘപരിവാറുകാരും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം കുറേയായി. ബീഫ് വിഷയം മുതൽ ക്ഷേത്രസ്വത്തുക്കളുടെ വിഷയത്തിൽ വരെ എത്തി നിന്നു ഇത്. ഇതിനിടെ വീണ്ടും സൈബർ സംഘപരിവാറുകാരും ബൽറാമും തമ്മിൽ ഏറ്റുമുട്ടി. ഇത്തവണ ഹിന്ദുത്വം എന്ന പ്രയോഗത്തിന്റെ പേരിലാണ് എംഎൽഎയും പരിവാറുകാരും തമ്മിൽ ഏറ
തിരുവനന്തപുരം: വി ടി ബൽറാം എംഎൽഎയും ഫേസ്ബുക്കിലെ സംഘപരിവാറുകാരും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം കുറേയായി. ബീഫ് വിഷയം മുതൽ ക്ഷേത്രസ്വത്തുക്കളുടെ വിഷയത്തിൽ വരെ എത്തി നിന്നു ഇത്. ഇതിനിടെ വീണ്ടും സൈബർ സംഘപരിവാറുകാരും ബൽറാമും തമ്മിൽ ഏറ്റുമുട്ടി. ഇത്തവണ ഹിന്ദുത്വം എന്ന പ്രയോഗത്തിന്റെ പേരിലാണ് എംഎൽഎയും പരിവാറുകാരും തമ്മിൽ ഏറ്റുമുട്ടുന്നത്.
ഹിന്ദുവും ഹിന്ദുത്വവും തമ്മിൽ വ്യത്യാസമുണ്ടെന്നും ഹിന്ദുത്വമെന്നത് ഇസ്ലാമിക് സ്റ്റേറ്റിനോട് തുല്യമാണെന്നും വാദിച്ച് ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. നബിദിന റാലിക്ക് ആശംസകൾ നേർന്ന് ബൽറാം രംഗത്തെത്തിയതിനെ വിമർശിച്ച് സംഘപരിവാറുകാർ രംഗത്തെത്തിയ വേളയിലാണ് ബൽറാം ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ച് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കവേ ബൽറാം കുറിച്ചത് ഇങ്ങനെയാണ്:
എന്റെ എതിർപ്പ് ഹിന്ദുക്കളോടൊ ഹിന്ദുമതത്തോടോ അല്ല. 'ഹിന്ദുത്ത്വം'' എന്ന സംഘപരിവാറിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടാണ് എന്നത് എത്രയോ തവണ ആവർത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രമാണ്. സംഘികൾക്കും സംഘി മനസ്സുള്ളവർക്കും അത് മനസ്സിലാവാത്തത് ആരുടേയും കുറ്റമല്ല. 'ഹൈന്ദവ ബിംബ''ങ്ങൾ എന്ന പേരിൽ RSS പുനരാനയിക്കുന്ന സവർണ്ണ, ബ്രാഹ്മണ്യ മൂല്യങ്ങളേയാണ് ഞാനടക്കമുള്ളവർ തുറന്നെതിർക്കുന്നത്. അത്തരം മൂല്യങ്ങളെ ആർജ്ജവത്തോടെ തിരസ്ക്കരിച്ചതുകൊണ്ടാണ് ഭ്രാന്താലയ കേരളം നവകേരളമായത് എന്ന ചരിത്രബോധമാണ് ആ എതിർപ്പുകളുടെ അടിസ്ഥാനം.
ആർഎസ്എസ് കാൽപ്പനികവൽക്കരിക്കുന്ന ബ്രാഹ്മണ്യ മൂല്യങ്ങളല്ലാതെയും കുറേ ഹൈന്ദവ, ഭാരതീയ മൂല്യങ്ങളുണ്ട്. അത്തരം നാട്ടു നന്മാമൂല്യങ്ങളേയും കീഴാള സാംസ്കാരികത്തനിമകളേയും എന്റെ നാട്ടിൽ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന 'പൈതൃകോത്സവം' പരിപാടി സംഘടിപ്പിക്കുന്ന തിരക്കിലാണ് തത്ക്കാലം ഞാനടക്കമുള്ളവർ. പക്ഷേ അതൊന്നും ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ ആർഎസ്എസുകാരുടെ സവർണ്ണ മനസ്സിന് കഴിയുന്നില്ല എന്ന് മാത്രം. അവരെ സംബന്ധിച്ച് ഹിന്ദു എന്നാൽ സവർണ്ണ ഹിന്ദു എന്നത് മാത്രമാണ്.
കഴിഞ്ഞ ദിവസം വീടിന്റെ മുന്നിലൂടെ കടന്നുപോയ ഒരു നബിദിന റാലിയെ ഞാൻ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ വച്ചാണ് ഇപ്പോൾ ഫേസ്ബുക്കിൽ സ...
Posted by VT Balram on Friday, December 25, 2015
ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ചതോടെ സംഘപരിവാറുകാർ അടങ്ങിയരുന്നില്ല. പതിവുപോലെ ബൽറാമിനെ ആക്രമിച്ചുകൊണ്ട് തരംതാഴ്ച്ച രീതിയിൽ പ്രചരണവുമായി രംഗത്തുവന്നു. കമന്റ് ബോക്സിലും തെറി നിറഞ്ഞതോടെയാണ് തന്റെ നിലപാട് ആവർത്തിച്ച് ബൽറാം വീണ്ടും രംഗത്തുവന്നു. ഹിന്ദുത്വം എന്നാൽ ഐസിസിന് തുല്യമാണെന്ന് നൂറ്റൊന്നു വട്ടം ആവർത്തിക്കുന്നുവെന്നും ബൽഫാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നിലപാട് ആവർത്തിച്ചുള്ള എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ:
വിവാദമോ !
എന്ത് വിവാദം, ഏത് വിവാദം ?
'ഹിന്ദുത്വം' എന്നത് സംഘപരിവാർ എന്ന അസ്സൽ ഫാഷിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണെന്നും അതിന് ഇന്നാട്ടിലെ സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളുടെ നിഷ്ക്കളങ്ക വിശ്വാസങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും ഞാൻ മാത്രമല്ല, കാര്യ വിവരമുള്ള എത്രയോ അധികം ആളുകൾ എത്രയോ കാലമായി പറഞ്ഞു വരികയാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസിൽ പ്രതിയായിരുന്ന ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കർ ആണ് 'ഹിന്ദുത്വം'' എന്ന ഈ വാക്കിനും രാഷ്ട്രീയാശയത്തിനും രൂപം നൽകിയത്. ബ്രിട്ടീഷ് വൈസ്രോയിയുടെ കാലുപിടിച്ച് ലജ്ജാകരമായ മാപ്പപേക്ഷ എഴുതിനൽകിയാണ് ഈ ഭീരു ജയിലിൽ നിന്ന് പുറത്തു കടന്നതും സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പിൻവാങ്ങി ഹിന്ദുമഹാസഭ പ്രവർത്തനങ്ങളിലേക്ക് ചുവടു മാറ്റിയതും. ഗാന്ധിജിയെ കൊല്ലാൻ വേണ്ടി നാഥുറാം ഗോഡ്സേ ഡൽഹിക്ക് തിരിക്കുന്നതിന് മുൻപ് ഇയാളെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഗൂഢാലോചനാക്കേസുകൾ കോടതികളിൽ സംശയാതീതമായി തെളിയിക്കുക അന്നത്തെ കാലത്ത് അത്ര എളുപ്പമല്ലാത്തതുകൊണ്ട് മാത്രം കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടയാളാണ് 'ഹിന്ദുത്വ' വാദികളുടെ ആചാര്യനായ ഈ ഭീരു സവർക്കർ. ഗാന്ധി ഘാതകരുടെ പ്രത്യയശാസത്രമായ 'ഹിന്ദുത്വ'ത്തെ ഇവിടത്തെ സാധാരണ ഹിന്ദുക്കളുടെ തലയിൽ കെട്ടിയെഴുന്നെള്ളിക്കാനും അതിനെ എതിർക്കുന്നവരെ മുഴുവൻ ഹിന്ദു വിരോധികളായി ബ്രാൻഡ് ചെയ്യാനും ആണ് ആർഎസ്എസ് ശ്രമിക്കുന്നത്.
ബഹുസ്വരതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുത പുലർത്തുക മാത്രമല്ല, അവയെ എല്ലാം ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമാനവികതയാണ് യഥാർത്ഥ ഭാരതീയ പാരമ്പര്യമായും ഹൈന്ദവ സംസ്ക്കാരമായും നാം കണ്ടെടുക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും. അതിനു പകരം ഇന്ത്യയിലെ ദലിതരേയും ന്യൂനപക്ഷങ്ങളേയും ശത്രുപക്ഷത്ത് നിർത്തി, ഉത്തരേന്ത്യൻ ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥകളിലൂന്നി, അക്രമോത്സുകമായ തീവ്രവർഗീയത വളർത്തുന്ന നവ നാസി ആശയമാണ് 'ഹിന്ദുത്വം'. അതിനു ചേരുന്ന താരതമ്യം ഐസിസുമായിട്ട് തന്നെയാണ്.
അതുകൊണ്ട് ഞാൻ നേരത്തെ പറഞ്ഞ വാചകം ഇതാ നൂറ്റൊന്ന് തവണ ആവർത്തിക്കുന്നു:
'ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക്ക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രമാണ് '.
വിവാദമോ !എന്ത് വിവാദം, ഏത് വിവാദം ?'ഹിന്ദുത്വം' എന്നത് സംഘപരിവാർ എന്ന അസ്സൽ ഫാഷിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ...
Posted by VT Balram on Sunday, December 27, 2015