തിരുവനന്തപുരം: എസ്.കലേഷിന്റെ രചന മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സൂപ്പർ ട്രോളുമായി വി.ടി.ബൽറാം എംഎൽഎ. കലേഷിന്റെ കവിത അടിച്ചുമാറ്റി ദീപ നിശാന്തിന് നൽകിയ ശ്രീചിത്രൻ.എം.ജെയെയാണ് ആദ്യ ട്രോളിൽ ബൽറാം പരിഹസിക്കുന്നത്.

ശ്രീചിത്രന്റെ നേരത്തെയുള്ള പരിഹാസത്തിന് മറുപടിയായാണ് ആദ്യ ട്രോൾ:

പ്രിയപ്പെട്ട ശ്രീചിത്രൻ,

നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ. എന്റെ കയ്യിൽ അതിന്റെ കോപ്പി ഇല്ലാത്തതുകൊണ്ടല്ല, നിങ്ങളുടെ ഷെൽഫിൽ അതിരുന്നാൽ അതിലെ ഓരോ പേജും നിങ്ങൾ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണ്.

ബൽറാമിനെ പരിഹസിച്ചുള്ള ശ്രിചിത്രന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു: ഇന്ന് ബൽറാം എവിടെയാണെന്നറിയില്ല. പ്രളയം വന്ന് പുസ്തകങ്ങൾ കൊണ്ടുപോയിട്ടും വിട്ടുപോകാതെ എന്റെ ഷെൽഫിലുള്ള ഒരുകോപ്പി ഇന്ത്യയെ കണ്ടെത്തൽ എനിക്ക് ബൽറാമിന് നൽകണമെന്നുണ്ട്. ഈ ചിത്രം കാണുമ്പോഴെല്ലാം, ആ പുസ്തകം അനിവാര്യമായും ആവശ്യമുള്ളയാൾ, തൊട്ടടുത്തുണ്ടായിട്ടും, ഞാൻ ആ കുട്ടിക്ക് മാറി കൊടുത്തുപോയല്ലോ എന്ന സങ്കടം എന്നെ വന്നുപൊതിയുന്നു.

ബൽറാമിന്റെ രണ്ടാമത്തെ ട്രോൾ ഭാവിയിൽ ഈ രചനാമോഷണം ചിത്രീകരിക്കാനുള്ള സാധ്യതയെ കുറിച്ചാണ്:

അതല്ല തമാശ, ഒരു പത്ത് വർഷം കഴിഞ്ഞ് ഒരു മലയാള സിനിമയിൽ ഈ ദീപയടിയും ചിത്തിരനടിയുമൊക്കെ നടത്തുന്നവരെ കെ എസ് യുക്കാരായ കഥാപാത്രങ്ങളാക്കിയും അവരെ പൊളിച്ചടക്കുന്ന ബുദ്ധിജീവി നവോത്ഥാന സിംഹങ്ങളായി എസ് എഫ് ഐക്കാരെ ചിത്രീകരിച്ചും അന്നത്തെ ഏതെങ്കിലും നിവിൻപോളി/പൃഥ്വിരാജ് നായകനായ ക്യാമ്പസ് പടം കാണേണ്ടി വരുമല്ലോ എന്നോർത്താ