തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പാലക്കാട് മൂത്താന്തറ കർണ്ണകിയമ്മൻ സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയതിനെ ട്രോളി വി.ടി.ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ ഭാഗവതിന് അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സർക്കാരിനും ബൽറാം പ്രത്യേക സ്വാതന്ത്യ ദിനാശംസകൾ നേർന്നിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം...
എല്ലാ ഭാരതീയർക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകൾ. 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആർഎസ്എസുകാർക്ക് പതിനഞ്ചാം വാർഷികാശംസകൾ.
ആ ആർഎസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവൺമന്റ് എയ്ഡഡ് സ്‌കൂളിൽ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേകം ആശംസകൾ.