- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലെ ഒ കെ വാസുവാണ് ശങ്കർ സിങ് വഗേലയെന്ന് വിടി ബൽറം എംഎൽഎ; കോൺഗ്രസ് എന്താണെന്നും എന്തായിരിക്കണം അറിയാത്ത ചിലർ വളഞ്ഞവഴിയിലൂടെ കോൺഗ്രസിൽ എത്തിയത് ദൗർഭാഗ്യകരമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്
കൊച്ചി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസിന്റേതിന് സമാനമായ നിലപാടെടുത്ത ഗുജറാത്ത് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗുജറാത്തിലെ ഒ കെ വാസുവാണ് ശങ്കർ സിങ് വഗേലയെന്നാണ് ബൽറമിന്റെ വിമർശനം. 'ഗുജറാത്തിലെ ഒ.കെ. വാസുവാണ് ശങ്കർ സിങ് വഗേല. കോൺഗ്രസ് എന്താണെന്നും എന്തായിരിക്കണമെന്നുമറിയാത്ത ചിലർ ഇന്ന് വളഞ്ഞവഴിയിലൂടെ കോൺഗ്രസിൽ എത്തിയിട്ടുണ്ട് എന്നതാണ് ദൗർഭാഗ്യകരമാണ്''- ബൽറാം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഗുജറാത്തിൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഗോ രക്ഷാ സംഘടന ആത്മാഹൂതി നടത്തിയിരുന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് രാഷ്ട്രമാതാ വിഷയം സഭയിൽ ഉന്നയിച്ചിരുന്നത്. സഭയിൽ
കൊച്ചി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസിന്റേതിന് സമാനമായ നിലപാടെടുത്ത ഗുജറാത്ത് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗുജറാത്തിലെ ഒ കെ വാസുവാണ് ശങ്കർ സിങ് വഗേലയെന്നാണ് ബൽറമിന്റെ വിമർശനം.
'ഗുജറാത്തിലെ ഒ.കെ. വാസുവാണ് ശങ്കർ സിങ് വഗേല. കോൺഗ്രസ് എന്താണെന്നും എന്തായിരിക്കണമെന്നുമറിയാത്ത ചിലർ ഇന്ന് വളഞ്ഞവഴിയിലൂടെ കോൺഗ്രസിൽ എത്തിയിട്ടുണ്ട് എന്നതാണ് ദൗർഭാഗ്യകരമാണ്''- ബൽറാം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഗുജറാത്തിൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഗോ രക്ഷാ സംഘടന ആത്മാഹൂതി നടത്തിയിരുന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് രാഷ്ട്രമാതാ വിഷയം സഭയിൽ ഉന്നയിച്ചിരുന്നത്.
സഭയിൽ ഉന്നയിക്കാൻ അനുമതി തേടി കോൺഗ്രസ് ചീഫ് വിപ്പ് ബൽവന്ത് സിങ് രജ്പുത് രംഗത്തുവന്നത്. എന്നാൽ, മുൻകൂട്ടി നോട്ടീസ് നൽകിയില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും സ്പീക്കറുമായ ഗണപത് വാസവ ഇതിന് അനുമതി നിഷേധിച്ചു. തുടർന്നാണ് ഗോവധത്തിന് എതിരായി മു്രദാവാക്യങ്ങൾ മുഴക്കി കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തിയത്. ബിജെപി അംഗങ്ങൾ ഈ സമയത്ത് നിശ്ശബ്ദത പാലിക്കുകയായിരുന്നു.
ബിജെപി മൗനം പാലിച്ച സഭയിൽ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പ്രക്ഷോഭം നടത്തിയത് ചർച്ചയായ സാഹചര്യത്തിലാണ് ബൽറാമിന്റെ പ്രതികരണം. സിപിഐഎമ്മിൽ ചേർന്ന കണ്ണൂരിലെ ഒകെ വാസുവും ഗുജറാത്തിലെ വഗേലയും മുൻപ് ബിജെപി നേതാക്കളായിരുന്നു. ഈ സാഹചര്യത്തിലാണ് ബൽറാമിന്റെ അഭിപ്രായം.