- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി വി പ്രകാശിന്റെ നിര്യാണം; അനുശോചനം അറിയിച്ച് സംഘടനകൾ
വിവി പ്രകാശ് സാധാരണക്കാരുടെ ശബ്ദമായി നിലകൊണ്ട നേതാവ്: കെഎംസിസി ബഹ്റൈൻ
മനാമ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വിവി പ്രകാശിന്റെ ആകസ്മിക വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ആദർശം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ജനപ്രിയനായിരുന്ന വിവി പ്രകാശിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹീബബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
നിലമ്പൂരിൽ വൻ വിജയം നേടുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന അദ്ദേഹം സാധാരണക്കാരുടെ ശബ്ദമായാണ് പ്രവർത്തിച്ചത്. മറ്റ് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് പോലും സ്വീകാര്യനായ അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും നേതാക്കൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വി വി പ്രകാശിന്റെ നിര്യാണത്തിൽ ഐവൈസിസി അനുശോചിച്ചു
മനാമ:മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി യും ആയിരുന്ന അഡ്വ.വി വി പ്രകാശിന്റെ ആകസ്മിക നിര്യാണത്തിൽ ഐ വൈ സി സി അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്, നിസ്വാർത്ഥ പ്രവർത്തകനും കോൺഗ്രസിലെ സൗമ്യനായ നേതാക്കളിൽ പ്രമുഖനും ആയിരുന്നു അദ്ദേഹം എന്ന് ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ പ്രസ്താവനയിലൂടെ അനുശോചിച്ചു കൊണ്ട് പറഞ്ഞു.