തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിയെടുത്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷ്. സിപിഎമ്മിനുവേണ്ടി വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതും, സിപിഎം ഇതര പാർട്ടിക്കാരുടെ വോട്ടുകൾ വെട്ടിമാറ്റുന്നതും ഈ ഉദ്യോഗസ്ഥരാണ്. അതിനാലാണ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് ഇടത് ഭരണകൂടം സ്വീകരിച്ചതെന്ന് വി വി രാജേഷ് ആരോപിച്ചു.

ആ കള്ളവോട്ടിന്റെ കൂടി ബലത്തിലാണ് തുടർച്ചയായി ഇടതുഭരണമുണ്ടാകുന്നത്.അതുകൊണ്ട് ഉദ്യോഗസ്ഥരെ സംരക്ഷിക്കുക മാത്രമല്ല അവരാവശ്യപ്പെടുന്നിടത്ത് നിയമിക്കുക കൂടിചെയ്യും.പകരം ഓരോ ദ്യോഗസ്ഥരും തട്ടിപ്പു നടത്തിയുണ്ടാക്കുന്ന പണത്തിന്റെ കൃത്യമായ വിഹിതം ഭരണാധികാരികൾക്ക് എത്തിച്ചു നല്ലും. തിരഞ്ഞെടുപ്പ് ചെലവും വഹിക്കും.

സംസ്ഥാനം പിണറായിയുടെ നേതൃത്വത്തിൽ വൻഭൂരിപക്ഷത്തോടെ എൽഡിഎഫ് ഭരിക്കുമ്പോൾ,കോർപ്പറേഷൻ ഇടതുമുന്നണി ഭരിക്കുമ്പോൾ,സി പി എമ്മിന്റെ അജ്ഞാനുവർത്തികളായ പൊലീസുദ്യോഗസ്ഥർ തിരുവനന്തപുരത്ത് വാഴുമ്പോൾ,കോർപ്പറേഷനിൽ സിപിഎം അനുകൂല തൊഴിലാളി സംഘടനയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ളപ്പോൾ സിപി എം,ഭരണകൂട,ഉദ്യോഗസഥ,പൊലീസ് കൂട്ടുകെട്ടിനെതിരെയാണ് നിരായുധരായി ഇച്ഛാശക്തിയുള്ള മനസുമായി ബിജെപിയുടെ കൗൺസിലർമാർ ജനങ്ങൾ നൽകിയ അവകാശവുവായി പോരാടി വിജയിച്ചത്.

സെപ്റ്റംബർ 29 -ന് കൗൺസിൽഹാളിൽ ബിജെപി കൗൺസിലർമാർ ആരംഭിച്ച സത്യാഗ്രഹ സമരം 29 ദിവസവും,നിരാഹാര സമരം 8 ദിവസവും പൂത്തിയാർത്തിയാക്കി വിജയകരമായി കഴിഞ്ഞ ദിവസം അവസാനിച്ചത്.

വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾക്കൊടുവിൽ മുഖ്യപ്രതിയെ അറസ്റ്റ്‌ചെയ്യേണ്ടിവന്നു.അതോടെ പലരും ചോദിച്ചു സമരമവസാനിപ്പിക്കുന്നില്ലേയെന്ന്. ഒരു വ്യക്തിയുടെ അറസ്റ്റിനു വേണ്ടിയായിരുന്നില്ല ബിജെപി സമരമാരംഭിച്ചത്.മറിച്ച് ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയെല്ലാകാര്യങ്ങൾക്കും ജനങ്ങളാശ്രയിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ ഭരണം അപക്വവും,അഴിമതിയും മുഖമുദ്രയാക്കിയ സി പി എം ഭരണ സമിതിയുടെ കീഴിൽ കുത്തഴിയുന്നതിനെതിരെയുള്ള ബിജെപിയുടെ രാഷ്ട്രീയ നിലപാടായിരുന്നു ഈസമരമെന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വി വി രാജേഷ് പറയുന്നു.



ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തിരു:നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ സെപ്റ്റംബർ 29 -ന് കൗൺസിൽഹാളിൽ ബിജെപി കൗൺസിലർമാർ ആരംഭിച്ച സത്യാഗ്രഹ സമരം 29 ദിവസവും,നിരാഹാര സമരം 8 ദിവസവും പൂത്തിയാർത്തിയാക്കി വിജയകരമായി കഴിഞ്ഞ ദിവസം അവസാനിച്ചു.വീട്ടുകരം തട്ടിയെടുത്തവരെ അറസ്റ്റ്‌ചെയ്ത് വിചാരണ നടത്തണമെന്ന പ്രമേയം ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ച് ചേർന്ന് പാസാക്കണമെന്നും,അതിലൂടെ തിരു:നഗരസഭ അഴിമതിയ്‌ക്കെതിരാണെന്ന നല്ലസന്ദേശം ജനങ്ങൾക്ക് നല്കാം എന്ന നിർദ്ദേശം ബിജെപി മുന്നോട്ട് വച്ചു.ഭരണ സമിതി ആനിർദ്ദേശം അംഗീകരിച്ചില്ല.എന്നാൽ ഈ അഴിമതിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചർച്ച ചെയ്യുവാൻ അരമണിക്കൂറനുവദിക്കണമെന്ന ബിജെപിയുടെ തികച്ചും ന്യായമായ ആവശ്യം പോലും അംഗീകരിക്കുവാനുള്ള ജനാധിപത്യസമീപനം ഭരണ പക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.ഇടതുപക്ഷ യൂണിയൻ പ്രവർത്തകരായ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യമെന്നുമനസ്സിലായതോടെ ജനങ്ങളുടെ നികുതിപ്പണം സംരക്ഷിക്കുവാൻ സമരമല്ലാതെ മറ്റൊരു മാർഗ്ഗവും ബിജെപിക്കു മുന്നിലില്ലാതായി.അവിടെനിന്നാണ് കൗൺസിൽത്തന്നെ തുടർന്നുകൊണ്ട് ഭരണപക്ഷത്തെ തിരുത്തിക്കുക എന്ന ദൗത്യം ബിജെപി ഏറ്റെടുത്തത്.8 ദിവസത്തെ നിരാഹാരമുൾപ്പെടെ 29 ദിവസം പിന്നിട്ട്,കേരളത്തിലെ അഴിമതിവിരുദ്ധപ്പോരാട്ടരംഗത്ത് പുതുചരിത്രരചനനടത്തി വിജയകരമായി ഈ സമരമവസാനിക്കുമ്പോൾ തുടർഭരണത്തിന്റെ മറവിൽ പശ്ചിമബംഗാളിലും ,ത്രിപുരയിലും നടത്തിയ തീവെട്ടിക്കൊള്ളകൾ കേരളത്തിലാവർത്തിക്കുവാൻ സിപിഎം നേതാക്കന്മാരെ ബിജെപിഅനുവദിക്കില്ല എന്ന സന്ദേശം കൂടി വ്യക്തമാകുന്നു.ഈ സമരമാരംഭിക്കുന്ന സമയത്ത് അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കോർപ്പറേഷൻ ഭരണസമിതിയൊരു പരാതിപോലും പൊലീസിൽ നല്കിയിരുന്നില്ല.രണ്ടാംദിവസം ബിജെപി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിനല്കിയശേഷമാണ് കോർപ്പറേഷൻ പരാതി നല്കുവാൻ നിർബന്ധിതരായത്.പിറ്റേന്ന് ബിജെപി നേമം മണ്ഡലംകമ്മിറ്റി പൊലീസ്സ്‌റ്റേഷന്മാർച്ച് നടത്തിയശേഷമാണ് പൊലീസ് FIR രജിസ്റ്റർ ചെയ്യുവാൻ തയ്യാറായത്.ബിജെപി സമരത്തിന് മാധ്യമങ്ങളുടെയും ,സമൂഹത്തിന്റെയും പിന്തുണ വർദ്ധിച്ചപ്പോഴാണ് ദിവസങ്ങൾകഴിഞ്ഞ് യുഡിഎഫ് സമരമാരംഭിച്ചത്.ബിജെപി സമരം വീണ്ടും ശക്തിയാർജിക്കുകയും ,കൂടുതൽതെളിവുകൾ പുറത്തുവരികയും ചെയ്തപ്പോഴാണ് വീട്ടുകരത്തിൽ അഴിമതിനടന്നുവെന്ന് ഭരണസമിതിക്ക് സമ്മതിക്കേണ്ടി വന്നത്.ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ കൗൺസിൽഹാൾ വൃത്തിയാക്കിക്കൊണ്ട് സമരവേദി മാതൃകയായി.മഹാനവമി,വിജയദശമിനാളുകളിൽ കൗൺസിലർമാർ കൗൺസിൽ ഹാളിനുമുന്നിൽ പൂജവയ്പ്നടത്തി ആചാരങ്ങൾ മുടങ്ങാതെനോക്കി.ദിവസങ്ങൾ പിന്നിട്ട് സമരം ശക്തമായി മുന്നോട്ട്‌പോയപ്പോൾ കുറഞ്ഞതുകകൾതട്ടിയെടുത്ത ഏറ്റവും ചെറിയ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ്‌ചെയ്ത് സമരത്തിന്റെ ഗതിതിരിച്ചു വിടാനും,ഇടതുയൂണിയൻനേതാവായ മുഖ്യപ്രതിയെസംരക്ഷിക്കുവാനും കോർപ്പറേഷനും,എൽഡിഎഫും ശ്രമിച്ചു.ഇതു മനസിലാക്കിയ ബിജെപി സത്യാഗ്രഹ സമരത്തിന്റെ തീവ്രത വർദ്ധിപ്പിച്ച് വനിതകളുൾപ്പെടെ മുഴുവൻപേരും നിരാഹാരസമരത്തിലേയ്ക്ക് മാറി.അനുനിമിഷം ജനപിന്തുണകൂടിവന്നു.വീട്ടുകരം തട്ടിപ്പിന് വിധേയരായവരെല്ലാം സമരവേദിയിലെത്തി പിന്തുണയർപ്പിച്ചുകൊണ്ടിരുന്നു.ബിജെപി നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ നേമം പൊലീസ്സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധജ്വാലതെളിയിച്ചു.വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾക്കൊടുവിൽ മുഖ്യപ്രതിയെ അറസ്റ്റ്‌ചെയ്യേണ്ടിവന്നു.അതോടെ പലരും ചോദിച്ചു സമരമവസാനിപ്പിക്കുന്നില്ലേയെന്ന്?ഒരു വ്യക്തിയുടെ അറസ്റ്റിനു വേണ്ടിയായിരുന്നില്ല ബിജെപി സമരമാരംഭിച്ചത്.മറിച്ച് ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയെല്ലാകാര്യങ്ങൾക്കും ജനങ്ങളാശ്രയിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ ഭരണം അപക്വവും,അഴിമതിയും മുഖമുദ്രയാക്കിയ സി പി എം ഭരണ സമിതിയുടെ കീഴിൽ കുത്തഴിയുന്നതിനെതിരെയുള്ള ബിജെപിയുടെ രാഷ്ട്രീയ നിലപാടായിരുന്നു ഈസമരം.സെപ്റ്റംബർ 29 -ന് അരമണിക്കൂർ ചർച്ച ആവശ്യപ്പെട്ടപ്പോൾ അനുവദിക്കാത്ത ഭരണപക്ഷത്തെക്കൊണ്ട് മുനിസിപ്പൽ ആക്ട് നല്കുന്ന പ്രതിപക്ഷത്തിന്റെ അവകാശമുപയോഗിച്ച് ഈ വിഷയം ചർച്ചചെയ്യുവാൻ മാത്രമായി സ്‌പെഷ്യൽ കൗൺസി വിളിപ്പിച്ചു. ആ കൗൺസിൽ യോഗത്തിൽ വച്ച് സെപ്തം:29 - ന് ഈ സമരം തുടങ്ങുമ്പോൾ കോർപ്പറേഷൻ തട്ടിപ്പുകാർക്കെതിരെ പൊലീസിൽ പരാതി നല്കിരിരുന്നില്ലയെന്നതുമുതൽ മുഖ്യ പ്രതിയുടെ അറസ്റ്റ് വരെ ഈ സമരത്തിന്റെ ഫലമായി ബിജെപി ജനങ്ങൾക്ക് വേണ്ടി നേടിയെടുത്ത കാര്യങ്ങൾ ബിജെപി നേതാക്കൾ ഭരണാധികാരികൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ അവതരിപ്പിച്ചു.29 ദിവസം നീണ്ടുനിന്ന സഹന സമരത്തിലൂടെ ജനാധിപത്യത്തിൽ ഇച്ഛാശക്തിയുള്ള പ്രതിപക്ഷമുണ്ടെങ്കിൽ അഴിമതിക്കാരായ ഭരണാധികാരികളെ തിരുത്തിക്കുവാൻ സാധിക്കുമെന്ന് ബിജെപി ഒരിക്കൽക്കൂടി തെളിയിച്ചു.ഇത് കേരളത്തിന് മാതൃകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ഈ സമരമാരംഭിച്ച ശേഷം വലിയ വാർത്താ പ്രാധാന്യമുള്ള ധാരാളം വാർത്തകൾ വന്നുപോയി.ഉത്തർപ്രദേശിലെ കർഷകസമരം,പുരാവസ്തു തട്ടിപ്പ് ,പ്രശസ്ത ചലച്ചിത്രതാരം നെടുമുടിയുടെ വിയോഗം,ഉത്തരയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച കേസിന്റെ വിധി,നിയമസഭാ സമ്മേളനം,ദിവസങ്ങൾ നീണ്ടു നിന്ന കനത്തമഴയും വെള്ളപ്പൊക്കവും,ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അങ്ങനെയുള്ള വാർത്തകളെല്ലാം ചാനലുകളിലും,പത്രങ്ങളിലും നിറഞ്ഞു നിന്നപ്പോഴും ബിജെപികൗൺസിലർമാർ സത്യം തെളിയിക്കുവാനുള്ള പോരാട്ടത്തിന്റെ പാതയിലായിരുന്നു.മാധ്യമവാർത്തകൾ പലപ്പോഴും സ്ഥലപരിമിതികൾ കാരണം കുറയുമ്പോഴും സമരം ശക്തമാകുകകായിരുന്നു.വാർത്തകൾ കുറയുമ്പോൾ പലരും ചോദിച്ചിരുന്നു 'ചർച്ചയ്ക്ക് ഇതുവരെ സർക്കാർ വിളിച്ചില്ലേ?എവിടെക്കൊണ്ടീസമരം അവസാനിപ്പിക്കും?' ചർച്ചചെയ്ത് അവസാനിപ്പിക്കുവാനല്ലയീസമരമാരംഭിച്ചത്,ജനങ്ങൾക്ക് നീതികിട്ടുവാനാണ്.യാതൊരാശങ്കയുമില്ല,ഇതായിരുന്നു എപ്പോഴും ബിജെപിയുടെ മറുപടി.മാത്രമല്ല അഴിമതിനടത്തിയവരെ സംരക്ഷിക്കുന്ന ഒരു ചർച്ചയ്ക്കും ബിജെപി തയ്യാറുമല്ലായിരുന്നു.എന്തുകൊണ്ടായിരുന്നു ഈ അഴിമതിക്കാരെ ഭരണകൂടം സംരക്ഷിക്കുന്നത്?കാരണം ലളിതം.തദ്ദേശതെരഞ്ഞെടുപ്പിൽവോട്ട്‌ചേർക്കുന്നത് അതാത് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ്.സി പി എമ്മിനുവേണ്ടി വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതും, സി പി എം ഇതര പാർട്ടിക്കാരുടെ വോട്ടുകൾ വെട്ടിമാറ്റുന്നതും ഈ ഉദ്യോഗസ്ഥരാണ്.ആ കള്ളവോട്ടിന്റെ കൂടി ബലത്തിലാണ് തുടർച്ചയായി ഇടതുഭരണമുണ്ടാകുന്നത്.അതുകൊണ്ട് ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക മാത്രമല്ല അവരാവശ്യപ്പെടുന്നിടത്ത് നിയമിക്കുകകൂടിചെയ്യും.പകരം ഓരോ ദ്യോഗസ്ഥരും തട്ടിപ്പു നടത്തിയുണ്ടാക്കുന്ന പണത്തിന്റെ കൃത്യമായ വിഹിതം ഭരണാധികാരികൾക്ക് എത്തിച്ചു നല്ലും,തെരഞ്ഞെടുപ്പ് ചെലവും വഹിക്കും.സംസ്ഥാനം പിണറായിയുടെ നേതൃത്വത്തിൽ വൻഭൂരിപക്ഷത്തോടെ LDF ഭരിക്കുമ്പോൾ,കോർപ്പറേഷൻ LDF ഭരിക്കുമ്പോൾ,സി പി എമ്മിന്റെ അജ്ഞാനുവർത്തികളായ പൊലീസുദ്യോഗസ്ഥർ തിരുവനന്തപുരത്ത് വാഴുമ്പോൾ,കോർപ്പറേഷനിൽ CPM അനുകൂല തൊഴിലാളി സംഘടനയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ളപ്പോൾ സിപി എം,ഭരണകൂട,ഉദ്യോഗസഥ,പൊലീസ് കൂട്ടുകെട്ടിനെതിരെയാണ് നിരായുധരായി ഇച്ഛാശക്തിയുള്ള മനസുമായി ബിജെപിയുടെ ആദർശധീരരായ കൗൺസിലർമാർ ജനങ്ങൾ നല്കിയ അവകാശവുവായി പോരാടി വിജയിച്ചത്.ഈ സമരനാളുകളിൽ മൂന്ന് കൗൺസിൽ യോഗങ്ങൾ കഴിഞ്ഞു,ബിജെപിയുടെയും,വിവിധമോർച്ചകളുടെയും നിരവധി മാർച്ചുകൾ കോർപ്പറേഷനിലേയ്ക്കും,പൊലീസ്‌കമ്മീഷണറോഫീസിലേയ്ക്കും നടന്നു.ഒരു കടലാസുപോലും കീറിയിട്ടില്ല,ഒരു വാഹനവും തടഞ്ഞില്ല,ഒരിടത്തും ചില്ലുകൾപൊട്ടിയില്ല,ഒരു രൂപയുടെപോലും പൊതുമുതൽ നശിച്ചില്ല,29 ദിവസം സമരം ചെയ്തിട്ടും കോർപ്പറേഷനിലെ ഒരു പ്രവൃത്തി ദിനവും നഷ്ടപ്പെട്ടില്ല,ഒരുദ്യോഗസ്ഥരെയും ആരും തടഞ്ഞില്ല.അങ്ങനെയീ സമരം വിജയിച്ചപ്പോൾ KM മാണിയുടെ ബജറ്റ് തടഞ്ഞ നിയമ സഭയ്ക്കുള്ളിലെ സമരം കണ്ട് ശീലിച്ച കേരളത്തിന് ഇതും പുതിയൊരനുഭവമായി.അവിടെയും ജനപ്രതിനിധികഓണ്,ഇവിടെയും ജനപ്രതിനിധികളാണ്. കൗൺസിലിനുള്ളിൽ വളരെയധികം ജനശ്രദ്ധയാകർഷിച്ചസമരം നടന്നപ്പോൾപ്പോലും പ്രതിഷേധം ശക്തമായ മുദ്രാവാക്യങ്ങളിൽ മാത്രമൊതുക്കി.അവിടെ സിപിഎമ്മും,എൽഡിഎഫുമാകുമ്പോൾ ഇവിടെ ബിജെപിയാണെന്നതാണ് വ്യത്യസം.ഒരാദർശത്തിന്റെയും,ഇച്ഛാശക്തിയുടെയും,ജനങ്ങളുടെയും വിജയമാണീ സമരം.നേമം കൗൺസിലർ ദീപികയുടെ മകൻ ഒന്നര വയസ്സുള്ള കേശുവിന്റെ മുതൽ മുഴുവൻ കൗൺസിലർമാരുടെയും കുടുബാംഗങ്ങളുടെയും പിന്തുണയാണീ സമര വിജയത്തിന്റെ രഹസ്യം,കൗൺസിലർമാർ വിശന്ന് തളർന്നുറങ്ങുമ്പോൾ രാത്രികാലങ്ങളിൽ ഉറങ്ങാതെ അവരെ പരിചരിച്ച മഹിളാമോർച്ചയുടെയും,യുമോർച്ചയുടെയും പ്രവർത്തകരുടെ അർപ്പണബോധമാണ് ഈ സമരത്തിന്റെ വിജയ രഹസ്യം,സർവ്വോപരി പാർട്ടി തീരുമാനമെടുത്താൽ മുൻപിൻനോക്കാതെ തെരുവിലിറങ്ങുന്ന പ്രവർത്തകരുടെ സാന്നിദ്ധ്യമാണ് ഈ സമരത്തിന്റെവിജയം.പിന്തുണനല്ലിയ പാർട്ടി സംസ്ഥാന ,ദേശീയ നേതൃത്വം,മുതിർന്ന പ്രവർത്തകർ,സംഘപരിപാർപ്രസ്ഥാനങ്ങൾ,ഡോക്ടർമാർ,നഴ്‌സുമാർ,ആശുപത്രി ജീവനക്കാർ,മാധ്യമപ്രവർത്തകർ,കൃത്യമായി വിവരങ്ങൾ നല്കിയ അഴിമതിക്കാരല്ലാത്ത കോർപ്പറേഷൻ ഉദ്യോഗസ്ഥർ,സമാധാനപരമായി സമരം ചെയ്യുവാൻ സഹായിച്ച പൊലീസുദ്യോഗസ്ഥർ എല്ലാവരും ഒരുപക്ഷേ അറിയാതെയാണെങ്കിൽപ്പോലും ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു.സഹായിച്ച എല്ലാവർക്കും നന്ദി. അഴിമതിയ്‌ക്കെതിരായ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല