- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിർവരമ്പുകൾ ഇല്ലാതാക്കാൻ വിശ്വ സംഗീതത്തിന്റെ മാസ്മരികതയ്ക്കൊപ്പം ഞാനും ഉണ്ടാകും; ഗുലാം അലിയുടെ ഗസൽ സന്ധ്യയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് വിവി രാജേഷ്: ധീരതയ്ക്ക് കയ്യടി നൽകി സോഷ്യൽ മീഡിയ; തെറിവിളിയുമായി ഒരു വിഭാഗം
തിരുവനന്തപുരം: കലാകാരന്മാരെ ഏതെങ്കിലും ഒരു മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കാൻ സാധിക്കില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. പാക് ഗായകൻ ഗുലാം അലിക്ക് സ്വന്തം രാജ്യത്തേക്കാൾ ആരാധകർ ഉള്ളത് ഇന്ത്യയിൽ തന്നെയാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടഗായകൻ കൂടിയാണ് ഗുലാം അലി. മുംബൈയിൽ ഗുലാം അലിയുട
തിരുവനന്തപുരം: കലാകാരന്മാരെ ഏതെങ്കിലും ഒരു മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കാൻ സാധിക്കില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. പാക് ഗായകൻ ഗുലാം അലിക്ക് സ്വന്തം രാജ്യത്തേക്കാൾ ആരാധകർ ഉള്ളത് ഇന്ത്യയിൽ തന്നെയാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടഗായകൻ കൂടിയാണ് ഗുലാം അലി. മുംബൈയിൽ ഗുലാം അലിയുടെ സംഗീതകച്ചേരി സംഘടിപ്പിക്കാൻ ഒരുങ്ങിയപ്പോൾ അതിനെ എതിർത്ത് രംഗത്തെത്തിയത് ശിവസേനക്കാരായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ സംഗീതനിശ വേണ്ടെന്ന് വച്ചപ്പോൾ കേരളം വിശ്വഗായകനെ സ്‌നേഹത്തോടെ വിളിച്ചു. ആ വിളി സ്വീകരിച്ച് കേരളത്തിലേക്ക് പാക് ഗായകൻ ഇന്ന് എത്തും.
ഈ മാസം 15ന് തിരുവനന്തപുരത്താണ് ഗുലാം അലിയുടെ സംഗീതകച്ചേരി നടക്കുന്നത്്. ശിവസേന എതിർപ്പുമായി രംഗത്തുണ്ടെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്ന അഭിപ്രായപ്പെട്ട് ബിജെപി വക്താവ് വി വി രാജേഷ് രംഗത്തെത്തി. സംഗീതത്തിന് മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർവരമ്പുകളെ ഭേദിക്കാൻ കഴിവുണ്ടെന്ന് പറഞ്ഞ രാജേഷ് സോഷ്യൽ മീഡിയയുടെ കൈയടി നേടുകയും ചെയ്തു. അതിനിടെ പാക് ഗായകനാണ് ഗുലാം അലി എന്ന ഒറ്റക്കാരണത്താൽ ചില തീവ്ര നിലപാടുകാർ രാജേഷിനെയും വിമർശിച്ച് രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് ഗുലാം അലിയുടെ സംഗീക്കച്ചേരിയിൽ പങ്കെടുക്കുമെന്ന് കാര്യം വ്യക്തമാക്കിയത്.
ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ഗുലാം അലിയുടെ പരിപാടി തടയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15നാണ് തിരുവനന്തപുരത്ത് ഗുലാംഅലിയുടെ പരിപാടി നടക്കുക. 17ന് കോഴിക്കോടും ഗുലാംഅലിയെത്തും. നേരത്തെ മുംബൈയിൽ ഗുലാംഅലി സംഗീതപരിപാടി നടത്തുന്നതിനെതിരെയും ശിവസേന പ്രതിഷേധമുയർത്തിയിരുന്നു. കേരളത്തിൽ പരിപാടി പ്രഖ്യാപിച്ചതിനു പിന്നാലെ അതു നടത്താൻ അനുവദിക്കില്ലെന്ന് ശിവസേന നിലപാടെടുത്തു. ഇതിനു പിന്നാലെയാണ് താൻ പരിപാടി ആസ്വദിക്കാൻ പോകുമെന്നുകാട്ടി വി.വി രാജേഷ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
'മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകളെ നിസാരമാക്കി സംഘർഷഭരിതമായ വർത്തമാനലോകത്തിൽ സംഗീതത്തിന്റെ മാസ്മരിക വിപ്ലവം നിറഞ്ഞുതുളുമ്പുമ്പോൾ ഞാനുമുണ്ടാവും നിങ്ങളോടൊപ്പം' എന്ന് രാജേഷ് പോസ്റ്റിൽ കുറിച്ചിരിക്കുന്നു. രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നു. സോഷ്യൽ മീഡിയ വ്യപകമായി തന്നെ രാജേഷിനെ അഭിനന്ദിച്ചു. അസഹിഷ്ണതയുടെ വേരറുക്കുന്നതാണ് രാജേഷിന്റെ പോസ്റ്റെന്ന് ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചാനൽ ചർച്ചകളിൽ പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വിമർശിച്ചാണ് ചിലർ രംഗത്തുവന്നത്. കൂടാതെ ധീരസൈനികന്റെ ചിത അണയും മുമ്പ് ഇത്തരം പരിപാടികളുമായി സഹകരിക്കുന്നത് ശരിയോ എന്ന ചോദ്യവും ചിലർ ഉയർത്തി. രാജേഷിനെ ചീത്തവിളിച്ചുള്ള കമന്റുകളും നിരവധിയാണ്. എന്നാൽ, ഇത് വകവെക്കേണ്ടെന്നാണ് രാജേഷിന്റെ നിലപാട്.
നേരത്തെ, ഗുലാംഅലിയുടെ പരിപാടി തടസപ്പെടുത്തുന്നതിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രനും നിലപാട് പ്രഖ്യാപിച്ചിരുന്നു. ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമായിപ്പോയി എന്നായുന്നു സുരേന്ദ്രൻ ഫേസ്‌ബുക്കിൂടെ നേരത്തെ അഭിപ്രായപ്പെട്ടത്. പാക് തീവ്രവാദികൾ ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണത്തെ പാക് ഗസൽ ഗായകനുമായി ബന്ധപ്പെടുത്തുന്നത് ഭാരത സംസ്‌കാരത്തിന് ചേർന്നതല്ല. ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അപലപനീയമാണെന്നും സുരേന്ദ്ൻ എഴുതി. ഗുലാം അലിയെ കോഴിക്കോട്ടുകാർ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ലെന്നും പരിപാടിയുെടസംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാട് എടുക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി വി രാജേഷും ഗുലാം അലിയെ പിന്തുണച്ച് രംഗത്തുവന്നത്.
ജനുവരി 15ന് ഗുലാം അലി എത്തുന്നു.അനന്തപുരിയുടെ മണ്ണിൽ വിശ്വ പ്രശസ്ത ഗസ്സൽ ഗായകന്റെ ശബ്ദത്തിന് കാതോർക്കാൻ ഞാനും പോകുന്നു. ...
Posted by V.V. Rajesh on Tuesday, January 12, 2016