ഴിഞ്ഞ ദിവസങ്ങളിൽ, പള്ളുരുത്തി പോസ്റ്റ് ഓഫീസിൽ നിന്നും തപാൽ ബാലറ്റ് വിതരണത്തിൽ നടന്ന തിരിമറികൾക്കെതിരെ, V4 കൊച്ചി പ്രവർത്തകർ നിൽപ്പ് സമരം നടത്തിഏകദേശം 300 ഓളം തപാൽ ബാലറ്റുകൾ പള്ളുരുത്തി പോസ്റ്റ് ഓഫീസിൽ വന്നതിൽ, 270 എണ്ണം വിതരണം ചെയ്തതായി, പള്ളുരുത്തി പോസ്റ്റ് മിസ്ട്രസ് സുഷമ പറഞ്ഞു എങ്കിലും, ഇതിലെ വിതരണത്തിലും, വി 4 കൊച്ചി പ്രവർത്തകർക്ക് സംശയം ഉണ്ട് എന്ന് സമരത്തിൽ പ്രവർത്തകർ പറയുകയുണ്ടായി..

ബാക്കി 30 ഓളം തപാൽ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യാൻ ഉണ്ട് എന്നറിഞ്ഞു വി 4 കൊച്ചി പ്രവർത്തകർ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ, മുൻ പോസ്റ്റ് മാസ്റ്ററും, LDF നേതാവും, LDF ഡിവിഷൻ 21 പുല്ലർദേശം സ്ഥാനാർത്ഥിയും അടക്കം പോസ്റ്റ് ഓഫീസിൽ ഇരുന്നു, തപാൽ ബാലറ്റ് പേപ്പർ വിതരണം ചെയ്തതും, ചെയ്‌വാനുള്ള മേൽവിലാസങ്ങൾ കൈപ്പറ്റുന്ന രംഗം ആയിരിന്നു. ഇതിനെ കുറിച്ച് വ്യക്തമായി വിശതീകരണം നൽകാൻ പള്ളുരുത്തി പോസ്റ്റ് മിസ്‌ട്രെസ്സിനു കഴിഞ്ഞില്ല

ഇത് പോലെ തന്നെ കൊച്ചി നഗര സഭയിലെ, എല്ല്‌ലാ പോസ്റ്റ് ഓഫീസുകളിലും മറ്റു പാർട്ടി പ്രവർത്തകർ ഇത് പോലെ തപാൽ ബാലറ്റ് പേപ്പറുകളിൽ തിരിമറി നടത്തിയിട്ടുണ്ടാവും എന്നും, ഇതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി അന്വേഷണം നടത്തണം എന്നും, വി 4 കൊച്ചി സ്ഥാനാർത്ഥികൾ ആവശ്യപ്പെടുക ഉണ്ടായി.

ഇതിനെതിരെ, പോസ്റ്റ് ഓഫീസ് അധികൃതർക്കും, കൊച്ചി R.D.O യ്ക്കും, പള്ളുരുത്തി പൊലീസ് സ്റ്റേഷനിലും വി 4 കൊച്ചി സ്ഥാനാർത്ഥികൾ പരാതി പെട്ടിട്ടുണ്ട്.പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർ വി 4 കൊച്ചി സ്ഥാനാർത്ഥികളിൽ നിന്നും, ഇന്ന് തെളിവെടുപ്പ് നടത്തുകയുണ്ടായി

നിൽപ്പ് സമരം വി 4 കൊച്ചി കോർഡിനേറ്റർ ഓസ്റ്റിൻ ഭ്രൂസ് ഉദ്ഘാടനം ചെയ്തു. വി 4 കൊച്ചി സ്ഥാനാർത്ഥികൾ ആയിരുന്ന ലത ടീച്ചർ, ബെന്നി ജോർജ്, അഡ്വ.ജൂലി ജയ, വിജേഷ് വേണു ഗോപാൽ, ജോൺസൺ TJ, വിൽഫ്രഡ് മാനുവൽ, അലക്സാണ്ടർ ഷാജു എന്നിവർ പ്രസംഗിച്ചു