- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനവില വർദ്ദവിനെതിരെ വി4 പീപ്പിൾ പാർട്ടി പ്രവർത്തകർ ടയർ ഉരുട്ടി പ്രതിഷേധിച്ചു
വൻ ഇന്ധന വില വർദ്ദനവിൽ പ്രതിഷേധിച്ച് വി 4 പീപ്പിൾ പാർട്ടി കൊച്ചി മണ്ഡലം പ്രവർത്തകർ ഫോർട്ടു കൊച്ചി കുന്നുംപുറം ജംക്ഷനിൽ നിന്നും മട്ടാഞ്ചേരി മിനർവ ജംക്ഷനിലേക്ക് ടയർ ഉരുട്ടി പ്രതിഷേധം നടത്തി.
പ്രതിഷേധ റാലി വി 4 പീപ്പിൾ പാർട്ടി കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാൻ ഉൽഘാടനം ചെയ്തു. സ്ത്രീകൾ അടക്കം ധാരാളം പ്രവർത്തകർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.
പെട്രോൾ വിലവർദ്ദനവിനെതിരെ പല സമരങ്ങളും ചെയ്ത ബിജെപി. സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനങ്ങളെ വഞ്ചിക്കുക ആണെന്നും, മറ്റു ചില സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങളെ വൻ ഇന്ധന വിലവർദ്ദനവിൽ ആശ്വാസമേകിയ പോലെ കേരള സംസ്ഥാന സർക്കാരും ചെയ്യണം എന്നും, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി. യിൽ ഉൾപ്പെടുത്തണം എന്നും നിപുൺ ചെറിയാൻ പറയുകയുണ്ടായി
പ്രതിഷേധ പരിപാടിയിൽ ഷക്കീർ അലി, ഓസ്റ്റിൻ ബ്രൂസ്, വിജേഷ് വേണുഗോപാൽ, നിയാസ്, സനാതന പൈ, കെ.ബി. ജോൺ ജോളി, ശ്രീകാന്ത് കീഴെ മഠത്തിൽ, വിൽഫ്രഡ് സി മാനുവൽ എന്നിവർ സംസാരിച്ചു.