- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎഇയിൽ വി ഫോർ കൊച്ചി ഗ്ലോബൽ ടീം യോഗം ചേർന്നു
UAE യുടെ 49-ആം ദേശീയ ദിനത്തോടനുബന്ധിച്ചു(2 ഡിസംബർ) V4KOCHI GLOBAL TEAM ന്റെ - UAE CHAPTER, DUBAI AL MAMZAR BEACH -ൽ യോഗം ചേരുകയുണ്ടായി. UAE ദേശീയ ഗാനാലാപനത്തോടെ യോഗം ആരംഭിക്കുകയും. UAE യുടെ വികസന കാഴചപ്പാടും ഇതുകൊച്ചിയുടെ വികസനത്തിൽ മാതൃകയ്‌ക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ജോസഫ് കുരിശിങ്കൽ മുഖ്യ പ്രഭാഷണം നടത്തി.
ഒരു നാട് എങ്ങനെ ആയിരിക്കണം, അവിടുത്തെ ജനങ്ങ്ൾക്ക് സന്തോഷത്തോടെയും, സമാധാനത്തോടെയും, സഹോദര്യത്തോടെയും, എങ്ങനെ ജീവിക്കാമെന്നും നാം പ്രവാസികൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. നോക്കൂ, നമ്മൾ സംഗമിച്ച മനോഹരമായ, വൃത്തിയുള്ള കടൽത്തീരം! പിന്നിൽ പുത്തൻ ഗോപുരങ്ങൾ. പുരോഗതിയുടെയും, നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങൾ. ഒരു നല്ല ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.
നമുക്കും സ്വപ്നം കാണാം ഇതെല്ലം. പ്രാവർത്തികമാക്കാൻ കഴിയും. നമ്മുടെ നാടും ഇതുപോലെ മനോഹരമാക്കാൻ കഴിയും. അഴിമതിക്കാരെ തുടച്ചു നീക്കിയാൽ മതി. V 4 Kochi യിലൂടെ നമുക്ക് ഇത് നേടിയെടുക്കാം.
V4KOCHI GLOBAL COORDINATORS, സനിൽ വേലശേരി, സജീവ് ജോർജ് പാപ്പി, അനീഷ് ആന്റണി എന്നിവർ സംസാരിക്കുകയുണ്ടായി.
V4KOCHI യുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും അതിനു ഐക്യദാർഢ്യം പ്രഖാപിച്ചു യോഗം പിരിയുകയും ചെയ്തു.