വി 4 കേരള, 3 മുന്നണികൾക്കും എതിരെ ശക്തിയായി മുന്നോട്ടു പോകും എന്നും, എറണാകുളം പോലെ മറ്റു ജില്ലകളിലേക്കും, പ്രവർത്തനങ്ങൾ വ്യാപിക്കും എന്നും, കൊച്ചി നഗര സഭയിൽ, വെറും രണ്ടര മാസം കൊണ്ട് ഏകദേശം 11 ശതമാനം വോട്ടു നൽകിയതിന് നഗരസഭാ നിവാസികൾക്ക് നന്ദിയും വി 4 കേരള നേതാക്കൾ പറയുക ഉണ്ടായി.

കേരളത്തിൽ ആകെ, വി 4 കേരളയ്ക്കു വൻ പിന്തുണയായാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ചിരിക്കുന്നത്, അഴിമതിക്കെതിരെ ശക്തമായ പ്രവർത്തനങ്ങളിലൂടെ ഇത് കേരളത്തിൽ ഉടനീളം വ്യാപിപ്പിക്കും എന്നും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സമാന ചിന്താഗതിക്കാരെയും, സംഘടനകളെയും യോജിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകും എന്നും നേതാക്കൾ പറയുകയുണ്ടായി.

എറണാകുളം YMCA ഹാളിൽ നടന്ന യോഗത്തിൽ നിപുൺ ചെറിയാൻ, ക്യാപ്റ്റൻ മനോജ് കുമാർ, അഡ്വ.സിസിലി ജോസ്, വിൻസന്റ് ജോൺ, വെങ്കിടേഷ് ഈശ്വർ, ഷകീർ അലി, ബിജു ജോൺ, ജോൺ ജേക്കബ്, സുജിത് സുകുമാരൻ എന്നിവർ സംസാരിച്ചു.4 അസംബ്‌ളി മണ്ഡലങ്ങളിൽ കൗൺസിൽ നിലവിൽ വന്നു.

യോഗത്തിൽ താഴെ പറയുന്നവരെ മണ്ഡലം ചീഫ് കോർഡിനേറ്റർ മാരായി തിരഞ്ഞെടുത്തു.

തൃക്കാക്കര : ഷാജി ജോസഫ്
എറണാകുളം : റിയാസ് യൂസഫ്
കൊച്ചി : ഓസ്റ്റിൻ ബ്രൂസ്
തൃപ്പൂണിത്തുറ : ബെന്നി ജോർജ്,

യോഗത്തിനു ശേഷം, കൊച്ചി കോർപ്പറേഷൻ ഇ-ഗവർണൻസ് ഉടൻ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് V4 കേരള എറണാകുളം നഗരത്തിൽ റാലിയും നടത്തി. കേരളത്തിന്റെ വാണിജ്യ തലസ്ഥാനം, മെട്രോ സിറ്റി ഒക്കെ ആയ കൊച്ചി നഗര സഭയിൽ ഇനിയും, കമ്പ്യൂട്ടർ വൽക്കരണം നടപ്പാക്കാത്തത് ജനങ്ങളോട് ചെയ്യുന്ന വഞ്ചന ആണെന്ന് നിപുൺ ചെറിയാൻ പറയുക ഉണ്ടായി.