- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ചിഹ്നമായ കപ്പൽ സ്വന്തമായി നിർമ്മിച്ച് കലാകാരൻ കൂടിയായ വിഫോർ കൊച്ചി സ്ഥാനാർത്ഥി

8 അടി നീളവും, 4 അടി വീതിയും 5 അടി പൊക്കവും ഉള്ള കപ്പൽ രൂപകൽപ്പന ചെയ്തത് ആർട്ടിസ്‌റ് സതീശൻ മാഷും, V4 കൊച്ചി വടുതല മുപ്പത്തിയൊന്നാം ഡിവിഷൻ സ്ഥാനാർത്ഥി കൂടിയായ ആർട്ടിസ്‌റ് പീറ്റർ നെൽസൺ ഉം അദ്ദേഹത്തിന്റെ മകൻ ചിത്രകലാ വിദ്യാർത്ഥിയായ അഭിലാഷും കൂടിയാണ് .... സജി ജെയിംസ്, എ ജെ ജോയി, റോയി എന്നിവരും സഹായിക്കാൻ ഉണ്ടായിരുന്നു ... 3 ദിവസം കൊണ്ടാണ് ഈ കപ്പൽ പൂർത്തിയാക്കിയത്
മെറ്റൽ ഫ്രെയിം ആദ്യം തയാറാക്കി, അതിൽ ചാക്ക് തുണി ഒട്ടിച്ചു ആണ് കപ്പലിന്റെ ബേസ് ഉണ്ടാക്കിയത്... പിന്നെ മുകളിൽ ഉപയോഗിച്ചിരിക്കുന്നത് forex ഷീറ്റ് ആണ് ... അതിൽ LED ലൈറ്റുകൾ ഉപയോഗിച്ച് മികവുറ്റതാക്കി ... ഇത് ഒരു ഉന്തുവണ്ടിയിൽ ആണ് ഉറപ്പിച്ചിരിക്കുന്നത് ... ഇനിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ കപ്പലും കൊണ്ടാണ് ജനങ്ങൾക്കിടയിൽ ഇറങ്ങുന്നത് .
എറണാകുളം നോർത്ത് സോണിൽ വരുന്ന V 4 കൊച്ചിയുടെ എല്ലാ ഡിവിഷനുകളിലും, ഈ കപ്പലുമായി പ്രചാരണത്തിന് ഇറങ്ങാനാണ് തീരുമാനം.V 4 കൊച്ചി ജോയിന്റ് ക്യാമ്പയിൻ കൺട്രോൾ ക്യാപ്റ്റൻ മനോജ് കുമാർ തന്റെ ഔദ്യോഗിക വേഷത്തിൽ, ഉദ്ഘാടന കർമ്മം നിർവഹിച്ചു. V4 കൊച്ചിഎറണാകുളം നോർത്ത് സോൺ കോഡിനേറ്റർ വിനോദ് മാനുവൽ, സുജിത്ത് സുകുമാരൻ, ജോൺ ജേക്കബ് എന്നിവർ സംസാരിച്ചു.


