ചെന്നൈ: വിജയ്‌യുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പേരെത്തി. 'ദളപതി 66' എന്ന് വിശേഷിപ്പിച്ചിരുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്കും അണിയറപ്രവർത്തകർ പുറത്ത് വിട്ടു.വംശി പൈഡിപ്പള്ളിയാണ് വാരിസു സംവിധാനം ചെയ്യുന്നത്.നടൻ വിജയ്‌യുടെ ജന്മദിനം ജൂൺ 22നാണ്. വിജയ്‌യുടെ ജന്മദിനം ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.

'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‌ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.. വിജയ്‌യുടെ വാരിസു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും. തെലുങ്കിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‌കാരം നേടിയ 'മഹർഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. 'ഊപ്പിരി', 'യെവാഡു' അടക്കം കരിയറിൽ ഇതുവരെ അഞ്ച് സിനിമകൾ ഒരുക്കിയിട്ടുണ്ട്.

 

വംശി പൈഡിപ്പള്ളിയുടെ ദ്വിഭാഷാ ചിത്രത്തിൽ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോർട്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അടുത്തിടെ, വിജയ് ചിത്രത്തിന്റെ ഫോട്ടോകൾ ലീക്കായെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

വിജയ് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് 'ബീസ്റ്റാ'ണ്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്തത്. കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. എഡിറ്റിങ് ആർ നിർമ്മൽ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

നഗരത്തിലെ ഒരു ഷോപ്പിങ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ തീവ്രവാദികൾ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്. സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടർന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്നാൽ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ഒടിടിയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.