ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിലെ ഒഴിവുകളിലേക്ക് ഡിപ്ലോമക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 2/2018 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. പുരുഷന്മാർക്കാണ് അവസരം. എഴുത്തുപരീക്ഷയുടെയും കായിക ക്ഷമതാ പരീക്ഷയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 19.

യോഗ്യത: മെട്രിക്കുലേഷനും കുറഞ്ഞതു മൊത്തം 60ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് ത്രിവത്സര ഡിപ്ലോമയും. പട്ടികവിഭാഗക്കാർക്കും ദേശീയതലത്തിൽ നേട്ടമുണ്ടാക്കിയ സ് പോർട്‌സ് താരങ്ങൾക്കും കോസ്റ്റ്ഗാർഡിൽ യൂണിഫോം സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്.

പ്രായം: 18- 22 വയസ്. 1996 ഓഗസ്റ്റ് ഒന്നിനും 2000 ജൂലൈ 31നും മധ്യേ ജനിച്ചവരായിരിക്കണം. (രണ്ടു തീയതിയും ഉൾപ്പെടെ). എസ്സി, എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വർഷം ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.inഎന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.