ന്യൂഡൽഹി: നോർത്തേൺ റെയിൽവേ വിവിധ ഡിവിഷൻ/യൂണിറ്റ്/വർക്ക്‌ഷോപ്പുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3162 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.

മെക്കാനിക്ക് ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, പെയിന്റർ ജനറൽ, മെഷിനീസ്റ്റ്, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്‌മെന്റ് മെക്ക് കം ഓപറേറ്റർ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, വെൽഡർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ, വയർമാൻ, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഓഫ്‌സെറ്റ് മെഷീൻ മൈൻഡർ, ബുക്ക് ബൈൻഡർ, മേസൺ (ബിൽഡിങ് കൺസ്ട്രക്ഷൻ), ടർണർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത: കുറഞ്ഞതു മൊത്തം 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ ജയം.

പ്രായം: 15- 24 വയസ്. 2018 ജനുവരി 27 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്:100 രൂപ. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. പട്ടികവിഭാഗം, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.rrcnr.org,www.indianrailways.gov.in എന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുക