- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മിഡീയ മാനേജർ... ഫീച്ചർ എഡിറ്റർ... നൈറ്റ് എഡിറ്റർ... ഇംഗ്ലീഷ് ജേർണലിസ്റ്റ്: മറുനാടനിൽ വീണ്ടും നിരവധി ഒഴിവുകൾ; മൂന്ന് വർഷം എങ്കിലും പരിചയം ഉള്ളവർക്ക് അവസരം
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ തിരുവനന്തപുരം ഓഫീസിൽ ജോലി ചെയ്യാനായി നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുകയാണ്. മൂന്ന് വർഷം എങ്കിലും മലയാള പത്രത്തിന്റെയും ഓൺലൈൻ പത്രത്തിന്റെയും ഡെസ്‌കിൽ ജോലി ചെയ്തു പരിചയം ഉള്ളവർക്കാണ് മുൻഗണന. കുറഞ്ഞത് ഒരു വർഷം എങ്കിലും മുഴുവൻ സമയ പ്രവർത്തി പരിചയം ഇല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല. സിനിമ, ചാനൽ, ത
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ തിരുവനന്തപുരം ഓഫീസിൽ ജോലി ചെയ്യാനായി നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുകയാണ്. മൂന്ന് വർഷം എങ്കിലും മലയാള പത്രത്തിന്റെയും ഓൺലൈൻ പത്രത്തിന്റെയും ഡെസ്‌കിൽ ജോലി ചെയ്തു പരിചയം ഉള്ളവർക്കാണ് മുൻഗണന. കുറഞ്ഞത് ഒരു വർഷം എങ്കിലും മുഴുവൻ സമയ പ്രവർത്തി പരിചയം ഇല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല.
സിനിമ, ചാനൽ, തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തിച്ച് പരിചയവും ഉള്ള ഒരാളെ അടിയന്തിരമായി നിയമിക്കേണ്ടതുണ്ട്. സിനിമ റിപ്പോർട്ടിങ്, സിനിമ താരങ്ങളുടെ അഭിമുഖങ്ങൾ എടുക്കൽ, സിനിമ വാർത്തകൾ കണ്ടെത്തി കൂടുതൽ വിശദാംശങ്ങൾ ചേർത്തു ഭംഗിയാക്കൽ തുടങ്ങിയ ജോലികളിൽ പരിചയം ഉള്ള ആളെയാണ് വേണ്ടത്. ഏതെങ്കിലും സിനിമ പ്രസിദ്ധീകരണത്തിൽ ജോലി ചെയ്തിട്ടുള്ളവർക്കായിരിക്കും ഈ ഒഴിവിലേക്ക് മുൻഗണന ലഭിക്കുക.
നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യാൻ താൽപ്പര്യം ഉള്ള ഒരു ജേർണലിസ്റ്റിനും ഒഴിവുണ്ട്. രാത്രി 10 മുതൽ രാവിലെ നാല് - അഞ്ച് മണി വരെ ഏഴ് മണിക്കൂർ ജോലി ചെയ്താൽ മതിയാവും. ഏതെങ്കിലും പത്രങ്ങളുടെ ഡെസ്‌കിൽ ജോലി ചെയ്യുന്നവർക്ക് ഈ അവസരം പാർട്ട് ടൈം ജോലിയായി ഉപയോഗിക്കാം. അങ്ങനെയുള്ളവർക്ക് വൈകി ആരംഭിക്കുന്നതിനുള്ള സൗകര്യം ചെയ്തു തരുന്നതാണ്.
മൂന്നാമത്തെ പ്രധാന തസ്തിക സോഷ്യൽ മീഡിയ മാനേജരുടെ ഒഴിവാണ്. സോഷ്യൽ മീഡിയായിൽ വളരെ സജീവം ആയിരിക്കുന്നവരും സോഷ്യൽ മീഡിയയുടെ ട്രെന്റ് മനസ്സിലാവുന്നവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. ഫെയ്‌സുബുക്ക്, ട്വിറ്റർ, ഗൂഗിൾ പ്ലസ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ സജീവമായി ഇടപെടൽ നടത്തുന്നവർ ഈ തസ്‌കിതകയിലേക്ക് അപേക്ഷിച്ചാൽ മതിയാവും. തെറ്റില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതും സാങ്കേതിക കാര്യങ്ങളിൽ അറിവും മുൻഗണനയായി കരുതും.
സേഷ്യൽ മീഡിയ മാനേജർ ഫോട്ടോ ഷോപ്പ് പോലെയുള്ള സാങ്കേതിക കാര്യങ്ങളിൽ അറിവുള്ളവരായിരിക്കണം. ഈ തസ്തികയിലേക്ക് ട്രെയിനിമാരെയും പരിഗണിക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആർക്കും അപേക്ഷിക്കാം. അവർക്ക് വേണ്ട പരിശീലനം മറുനാടൻ മലയാളി തന്നെ നൽകുന്നതാണ്.
താൽപ്പര്യം ഉള്ളവർ നിങ്ങളുടെ വിശദാംശങ്ങൾ സിവി hr@marunadanmalayali.com എന്ന വിലാസത്തിൽ ഈമെയിൽ ചെയ്യുക. ഉത്തരവാദിത്വപ്പെട്ടവർ നിങ്ങളെ വിളിക്കുന്നതാവും.