ഖത്തർ:ഖത്തറിലെ പൊതുമേഖലാ ആരോഗ്യസ്ഥാപനമായ ഹമാദ് മെഡിക്കൽ കോർപ്പറേഷൻ( എച്ച് എം സി) റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ്. 2690 ഒഴിവുകളാണ് നിലവിൽ എച്ച് എം സിയിലുള്ളത്.

'ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ്'. ഈ വർഷാവസാനം നടക്കാനിരിക്കുന്ന റിക്രൂട്ട്മെന്റിനെക്കുറിച്ച് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ എച്ച് എം സി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. അടുത്ത വർഷം ഹമാദ് ബിൻ ഖലിഫ മെഡിക്കൽ സിറ്റിയിൽ ആരംഭിക്കാനിരിക്കുന്ന ഹോസ്പിറ്റലുകൾക്കും ആരോഗ്യസ്ഥാപനങ്ങൾക്കുമായാണ് റിക്രൂട്ട്മെന്റ്. ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ സ്റ്റാഫുകൾക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റാണ് നടത്തുന്നത്.

തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടു കൂടിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ക്ലിനിക്കൽ പോസ്റ്റുകളിലേക്കാണ് വിദേശികൾക്ക് അവസരം ലഭിക്കുന്നത്. എന്നാൽ ഭരണസംബന്ധമായ പോസ്റ്റുകളിലേക്ക് സ്വദേശികളെ മാത്രമേ പരിഗണിക്കൂവെന്ന് എച്ച് എം സി അറിയിച്ചിട്ടുണ്ട്. ജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എച്ച് എം സിയുടെ വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.