- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ഫ്ളോറിഡയിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ ജൂൺ 8 മുതൽ
ഫ്‌ളോറിഡാ: വിവിധ സഭകളുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തി വരുന്ന പത്തൊമ്പതാമത് വെക്കേഷൻ ബൈബിൾ സ്‌കൂൾ ജൂൺ 8 മുതൽ 13 വരെ സൗത്ത് ഫ്‌ളോറിഡ ഐപിസി സഭയിൽ നടക്കും. ക്യാംപ് ഡിസ്‌കവറി , ബൈബിൾ ഗെയിംസ്, പുതിയ വിബിഎസ് പാട്ടുകളുടെ പരിശീലനം , ബൈബിൾ പരിചയം എന്നിവയുണ്ടായിരിക്കും. മുതിർന്നവർക്കായി പാസ്റ്റർ ബിനു തോമസ് (ഐപിസി തിയോളിക്കൽ സെമിനാരി, കോട്ടയ
ഫ്‌ളോറിഡാ: വിവിധ സഭകളുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തി വരുന്ന പത്തൊമ്പതാമത് വെക്കേഷൻ ബൈബിൾ സ്‌കൂൾ ജൂൺ 8 മുതൽ 13 വരെ സൗത്ത് ഫ്‌ളോറിഡ ഐപിസി സഭയിൽ നടക്കും. ക്യാംപ് ഡിസ്‌കവറി , ബൈബിൾ ഗെയിംസ്, പുതിയ വിബിഎസ് പാട്ടുകളുടെ പരിശീലനം , ബൈബിൾ പരിചയം എന്നിവയുണ്ടായിരിക്കും. മുതിർന്നവർക്കായി പാസ്റ്റർ ബിനു തോമസ് (ഐപിസി തിയോളിക്കൽ സെമിനാരി, കോട്ടയം) ക്ലാസ്സെടുക്കും.
സമാപനദിവസം ജൂൺ 13 ശനിയാഴ്ച വൈകിട്ട് 6.30 ന് വിബിഎസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രോഗ്രാമുകളുടെ പ്രദർശനം ഉണ്ടായിരിക്കുമെന്ന് വിബിഎസ് ഡയറക്ടർ സോണിയാ ഗീവർഗീസ് അറിയിച്ചു. പാസ്റ്റർ കെ.സി.ജോൺ (ഫ്‌ളോറിഡാ), പാസ്റ്റർ ജോൺ തോമസ്, ജയിംസ് മുളവന എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.ipcsouthflorida.org സാം കൊണ്ടാഴി അറിയിച്ചതാണിത്.
Next Story