മാഞ്ചസ്റ്റർ: സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 24, 25 തീയതികളിൽ നടന്ന 'വെക്കേഷൻ ബൈബിൾ ക്ലാസ്' കുട്ടികൾ ആവേശത്തോടെയാണു സ്വീകരിച്ചത്.

'നല്ലതിനെ മുറുകെ പിടിക്കുക' എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി നടത്തിയ പരിപാടി ഫാ. എൽദോസ് വട്ടപ്പറമ്പിൽ നേതൃത്വം നൽകി. വേദപുസ്തക പഠനങ്ങൾക്കൊപ്പം, വിനോദവും മറ്റു വിജ്ഞാനവും ഉൾപ്പെടുത്തിയുള്ള വിബിഎസ് കുട്ടികൾക്കു വളരെയധികം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. ജീസസ് യൂത്ത് പ്രവർത്തകർ കൈകാര്യം ചെയ്ത ബൈബിൾ ക്ലാസ് കൊച്ചുകുട്ടികളടക്കം എല്ലാവർക്കും വളരെയധികം പ്രയോജനം ചെയ്തു.

വിശുദ്ധ കുർബാനക്കുശേഷം കുട്ടികളുടെ റാലിയും വിവിധ പരിപാടികളും നടന്നു. സ്റ്റീഫൻ നടത്തിയ മാജിക് ഷോ കുട്ടികൾ വളരെയധികം ആസ്വദിച്ചു. വിബിഎസിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഫാ. എൽദോസ് വട്ടപ്പറമ്പിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: അലക്‌സ് വർഗീസ്