- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെക്കേഷൻ ബൈബിൾ ക്ലാസ് ഇന്നു മുതൽ
മനാമ: ബഹ്‌റിൻ സെന്റ് പോൾസ് മാർത്തോമാ ഇടവക സൺഡേ സ്‌കൂളിന്റെ വെക്കേഷൻ ബൈബിൾ സ്‌കൂൾ ഒന്നു മുതൽ ഏഴു വരെ പള്ളിയിൽ നടത്തും. ബുധനാഴ്ച വൈകിട്ട് ഏഴിന് ഇടവക വികാരി റവ. ഡോ ടി ടി സഖറിയായുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ നാഷണൽ ഇവാഞ്ചലിക്കൽ ഇടവക വികാരി റവ. സാമുവൽ തുരെ വിബിഎസ് ഉദ്ഘാടനം ചെയ്യും. മുംബൈ വിക്രോളി ഇടവക വികാരി റവ. ആഷിഷ് തോമസ് ജോർജ് വി
മനാമ: ബഹ്‌റിൻ സെന്റ് പോൾസ് മാർത്തോമാ ഇടവക സൺഡേ സ്‌കൂളിന്റെ വെക്കേഷൻ ബൈബിൾ സ്‌കൂൾ ഒന്നു മുതൽ ഏഴു വരെ പള്ളിയിൽ നടത്തും. ബുധനാഴ്ച വൈകിട്ട് ഏഴിന് ഇടവക വികാരി റവ. ഡോ ടി ടി സഖറിയായുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ നാഷണൽ ഇവാഞ്ചലിക്കൽ ഇടവക വികാരി റവ. സാമുവൽ തുരെ വിബിഎസ് ഉദ്ഘാടനം ചെയ്യും. മുംബൈ വിക്രോളി ഇടവക വികാരി റവ. ആഷിഷ് തോമസ് ജോർജ് വിബിഎസ് ഡയറക്ടറായി ക്ലാസുകൾക്ക് നേതൃത്വം നൽകും.
മൺപാത്രങ്ങളിലെ നിക്ഷേപങ്ങൾ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്ലാസുകൾക്ക് വ്യത്യസ്തങ്ങളായ പഠനപരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒന്നിനും രണ്ടിനും വൈകുന്നേരം ഏഴു മുതലും മൂന്നു മുതൽ ആറു വരെ രാവിലെ ഒമ്പതു മുതലാണ് ക്ലാസുകൾ നടക്കുക. ഏഴിന് വൈകുന്നേരം ഏഴു മുതൽ നടക്കുന്ന സമാപന പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറും.
സൺഡേസ്‌കൂൾ ഹെഡ്‌മിസ്ട്രസ് സബീന ജോൺ, കൺവീനർമാരായ റിനോഷ് തോമസ്, ടി ഷിബു, കുഞ്ഞുമോൻ, ബിനു തോമസ്, ഇടവക സെക്രട്ടറി ജോസ് ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)