- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ കുട്ടികളെ ഈ ഓണക്കാലത്തു നാലു ദിവസത്തേക്ക് ആറന്മുളയ്ക്ക് അയക്കുന്നുവോ? നാടകാഭിനയവും പ്രകൃതിസ്നേഹവും പഠിച്ചു മടങ്ങാം
പത്തനംതിട്ട: ഈ ഓണക്കാലം കുരുന്നുകൾക്ക് അഭിനയമേഖലയിലേക്കുള്ള ഒരു ചുവടുവയ്പാക്കിയാലോ? ഒപ്പം പ്രകൃതിയുടെ നന്മകളിലേക്കുള്ള ഒരന്വേഷണവുമാകാം. പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ ഒരുങ്ങുന്ന അഭിനയക്കളരിയാണു കുട്ടികൾക്ക് ഈ ഓണക്കാലം വ്യത്യസ്തമായി ചെലവഴിക്കാൻ അവസരമേകുന്നത്. അഭിനയപഠനത്തിലൂടെ മികച്ച രംഗബോധം രൂപീകരിക്കാനും സ്വാഭാവിക കഴിവുകളെ വികസിപ്പിച്ചെടുക്കാനും നാടകക്കളരിയിലൂടെ അവസരം ഒരുങ്ങുന്നു. ഒമ്പതിന് വൈകുന്നേരം ആരംഭിച്ച് 13ന് സമാപിക്കുന്ന ക്യാമ്പിനു ചലച്ചിത്ര-നാടക-സാംസ്‌കാരികമേഖലകളിലെ കലാകാരന്മാർക്കൊപ്പം വിദ്യാഭ്യാസ പ്രവർത്തകരും അദ്ധ്യാപകരും നേതൃത്വം കൊടുക്കും. നാടക സംവിധായകനും നടനുമായ രാജേഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടർ. സമാനമായ നിരവധി ക്യാമ്പുകൾക്കും വിദ്യാഭ്യാസമേഖലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്ന 'അപ്പൂപ്പൻ താടി' എന്ന സാംസ്‌കാരിക കൂട്ടായ്മയാണ് 'നിഴലാട്ടം' എന്ന ഈ ക്യാമ്പൊരുക്കുന്നത്.മികച്ച രംഗബോധവും സാമൂഹ്യബോധവും ചെറുപ്രായത്തിൽ തന്നെ കരസ്ഥമാക്കാനും തങ്ങൾക്കുള്ളിലുള്ള വ്യത്യസ്തമായ കലാപര
പത്തനംതിട്ട: ഈ ഓണക്കാലം കുരുന്നുകൾക്ക് അഭിനയമേഖലയിലേക്കുള്ള ഒരു ചുവടുവയ്പാക്കിയാലോ? ഒപ്പം പ്രകൃതിയുടെ നന്മകളിലേക്കുള്ള ഒരന്വേഷണവുമാകാം.
പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ ഒരുങ്ങുന്ന അഭിനയക്കളരിയാണു കുട്ടികൾക്ക് ഈ ഓണക്കാലം വ്യത്യസ്തമായി ചെലവഴിക്കാൻ അവസരമേകുന്നത്. അഭിനയപഠനത്തിലൂടെ മികച്ച രംഗബോധം രൂപീകരിക്കാനും സ്വാഭാവിക കഴിവുകളെ വികസിപ്പിച്ചെടുക്കാനും നാടകക്കളരിയിലൂടെ അവസരം ഒരുങ്ങുന്നു.
ഒമ്പതിന് വൈകുന്നേരം ആരംഭിച്ച് 13ന് സമാപിക്കുന്ന ക്യാമ്പിനു ചലച്ചിത്ര-നാടക-സാംസ്‌കാരികമേഖലകളിലെ കലാകാരന്മാർക്കൊപ്പം വിദ്യാഭ്യാസ പ്രവർത്തകരും അദ്ധ്യാപകരും നേതൃത്വം കൊടുക്കും. നാടക സംവിധായകനും നടനുമായ രാജേഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടർ.
സമാനമായ നിരവധി ക്യാമ്പുകൾക്കും വിദ്യാഭ്യാസമേഖലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്ന 'അപ്പൂപ്പൻ താടി' എന്ന സാംസ്‌കാരിക കൂട്ടായ്മയാണ് 'നിഴലാട്ടം' എന്ന ഈ ക്യാമ്പൊരുക്കുന്നത്.
മികച്ച രംഗബോധവും സാമൂഹ്യബോധവും ചെറുപ്രായത്തിൽ തന്നെ കരസ്ഥമാക്കാനും തങ്ങൾക്കുള്ളിലുള്ള വ്യത്യസ്തമായ കലാപരവും സാങ്കേതികവുമായ വാസനകളെയും അഭിരുചികളെയും ഉണർത്തി വളർത്തി കൂടുതൽ ആത്മവിശ്വാസമുള്ളവരും പ്രായോഗിക ജീവിതത്തിൽ അവരെ ശക്തരാക്കാനും ഉദ്ദേശിച്ചുള്ള പഠനക്രമമാണ് ക്യാമ്പിൽ രൂപകൽപന ചെയ്തിരിക്കുന്നത്.
ആയാസരഹിതമായ രസകരമായ കളികളിലൂടെയും പ്രവർത്തികളിലൂടെയും സ്വയം രൂപപ്പെടുന്ന അറിവാണിത്. യോഗ, മെഡിറ്റേഷൻ, കളരി തുടങ്ങിയവയിലൂടെ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ ക്രമീകരിക്കുകയും കുട്ടിലാകുടെ സ്വന്തമായ ഭാവനയിലൂടെ രംഗാവിഷ്‌കാരം നടത്താൻ വേണ്ട അടിസ്ഥാന സാങ്കേതിക പരിശീലനം നൽകുകയും ചെയ്യുന്നതാണ് ക്യാമ്പിന്റെ ശൈലി.
നാലു പകലും നാലു രാത്രിയും നീണ്ടുനിൽക്കുന്ന ക്യാമ്പിൽ സംഗീതം, കലാസംവിധാനം, വസ്ത്രാലങ്കാരം, മേക്കപ്പ് തുടങ്ങി നാടക നിർമ്മിതിയുടെ വ്യത്യസ്ത വശങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കുകയും അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ പ്രകൃതി രമണീയമായ ഒരു ഗ്രാമ പ്രദേശമാണ് ക്യാമ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ ഭക്ഷണം, പരിശീലനം, താമസം തുടങ്ങിയവയെല്ലാം ക്യാമ്പസിനുള്ളിൽ തന്നെയാണ് സജ്ജീകരിക്കുന്നത്. 11 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.
കുട്ടികളുടെ ചിന്തകളും ഭാവനകളും രംഗാഭിനയത്തിലൂടെ കണ്ടെത്തി തങ്ങളുടെ വ്യക്തിത്വത്തിനും ചുററുപാടുമുള്ള ലോകത്തിനും പുതിയ മാനങ്ങളുണ്ടെന്ന് സ്വയം തിരിച്ചറിയുവാനുമുള്ള അവസരമാണ് ക്യാമ്പ് ഒരുക്കുന്നത്. ഒപ്പം, സഹവർത്തിത്വം, കൂട്ടുത്തരവാദിത്വം, നേതൃത്വഗുണം തുടങ്ങിയ കഴിവുകളെ സ്വാഭാവികമായി വികസിപ്പിച്ചെടുക്കുക എന്നതും ക്യാമ്പിന്റെ ലക്ഷ്യങ്ങളിലുൾപ്പെടുന്നു.
കേരളത്തിലെവിടെനിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 കുട്ടികൾക്കാണ് പ്രവശനം നൽകുത്. സമാപനദിവസം ക്യാമ്പിലെ കുട്ടികളുടെ നാടകരംഗാവിഷ്‌കാരവും പൊതുവേദിയിൽവച്ച് ഉണ്ടായിരിക്കുന്നതാണ്.
കുട്ടികളെ പങ്കെടുപ്പിക്കാൻ താത്പര്യമുള്ള രക്ഷിതാക്കൾ രജിസ്റ്റർചെയ്യാൻ വിളിക്കേണ്ട നമ്പർ: 9496903317. ഇമെയ്ൽ: appooppanthaadikoottam@gmail.com