- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ 'അതിവേഗത്തിൽ'; ആദ്യ ഡോസ് വാക്സിനെങ്കിലും എല്ലാവർക്കും നൽകാൻ തീരുമാനം
ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അർഹതപ്പെട്ടവർക്കെല്ലാം ആദ്യ ഡോസ് വാക്സീൻ എങ്കിലും പൂർത്തിയാക്കാൻ നിർദ്ദേശം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
യുപിയിൽ ഒറ്റഡോസ് വാക്സീൻ 50 ശതമാനം പിന്നിട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം എത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം ഒറ്റഡോസ് പൂർത്തിയാക്കിയാൽ നേട്ടമാകുമെന്നാണ് കേന്ദ്ര സർക്കാറിന്റെ കണക്കുകൂട്ടൽ.
ഒക്ടോബർ രണ്ടാമത്തെ ആഴ്ചയോടെ 100 കോടി വാക്സീൻ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. സർക്കാറിന്റെ മുൻഗണനാ പട്ടിക വെച്ച് ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ചത്തേതുൾപ്പെടെ ഇതുവരെ 78 കോടി ആളുകൾക്ക് ഒന്നാം ഡോസ് വാക്സീൻ നൽകി. 20 ശതമാനം ആളുകൾക്ക് രണ്ട് ഡോസ് വാക്സീനും 62 ശതമാനം ആളുകൾക്ക് ഒറ്റ ഡോസ് വാക്സീനും നൽകി. 87.8 ശതമാനം കൊവിഷീൽഡ് വാക്സീനാണ് നൽകിയത്. 12.11 ശതമാനം കൊവാക്സിനും ബാക്കി സ്പുട്നിക്-5 വാക്സീനും നൽകി.
ന്യൂസ് ഡെസ്ക്