- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിനേഷൻ പൂർണമാക്കാനുറച്ച് കുവൈത്ത്; കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ റമസാന് ശേഷം തിയറ്ററുകളിൽ പ്രവേശനം ഇല്ല
കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാവരിലും വാക്‌സിനേഷൻ എത്തിക്കാനുറച്ച് കുവൈത്ത്. ഇതിന്റെ ഭാഗമായി വാക്‌സിനേഷൻ എടുക്കാത്തവർക്ക് തിയേറ്ററിൽ പ്രവേശനം അനുവദിക്കില്ലെന്ന് അറിയിച്ചു.കുത്തിവയ്പ് എടുക്കാത്തവർക്ക് റമസാന് ശേഷം ആണ് സിനിമ തിയറ്ററുകളിൽ പ്രവേശനം നൽകാത്തത്.
സ്‌കൂളുകൾ തുറക്കുന്നത് സെപ്റ്റംബറിൽ ആയിരിക്കും. ഇതിന് മുമ്പായി സ്‌കൂളുകളിലെ മുഴുവൻ ജീവനക്കാരും അടുത്തമാസം വാക്‌സിനേഷൻ എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാർ വാക്‌സീൻ സ്വീകരിക്കാത്ത ചില സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമുണ്ടാകും.
4 ലക്ഷം സ്വദേശികൾ ഇതിനകം വാക്‌സീൻ സ്വീകരിച്ചു. ബാക്കിയുള്ളവരും സ്വീകരിക്കാൻ തയാറാകണം. 80 വയസ്സ് കഴിഞ്ഞ വിദേശികളിൽ നാലിലൊന്ന് പേർ വാക്‌സീൻ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.ഈദുൽ ഫിത്ർ ആകുമ്പോഴേക്കും 10 ലക്ഷം പേർക്ക് വാക്‌സീൻ നൽകും. സെപ്റ്റംബറിൽ അത് 20 ലക്ഷമാകും. സ്‌കൂളുകൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, സലൂണുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ 120,000 പേർക്ക് ഏപ്രിലോടെ കോവിഡ് വാക്‌സീൻ നൽകാനാണ് പദ്ധതി.