- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വാക്സിൻ എടുത്തവരെ കോവിഡ് ടെസ്റ്റ് നടത്തുന്നത് ഒഴിവാക്കി ബഹ്റിനും; ഈദ് മുതൽ രാജ്യത്തെത്തുന്നവർക്കുള്ള ഇളവുകൾ ഇങ്ങനെ
മനാമ: വാക്‌സിൻ സ്വീകരിച്ച ശേഷം ബഹ്റൈനിലേക്ക് വരുന്നവർക്ക് ഈദ് ദിനം മുതൽ കൂടുതൽ ഇളവുകൾ. ഇതിൽ ഏറ്റവും പ്രധാനം വാക്‌സിനെടുത്തവരെ കോവിഡ് പിസിആർ പരിശോധനയിൽ നിന്നും ഒഴിവാക്കിയതാണ്. ഇവർ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് 'ബി അവെയർ'ആപ്പിൽ ഹാജരാക്കണം. കോവിഡ് മുക്തരായവർക്കും ബഹ്റൈനിൽ എത്തിയാലുള്ള കൊറോവൈറസ് പരിശോധനയിൽ ഇളവുണ്ട്.
കൂടാതെറസ്റ്ററോണ്ടുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈദ് മുതൽ കോവിഡ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവർക്കും കോവിഡ് മുക്തരായവർക്കും മാത്രമായി പരിമിതപ്പെടുത്തി. ഇവരോടൊപ്പം വരുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കും. ഇവരും 'ബി അവെയർ'ആപ്പിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സിനിമാ ഹാളുകൾ, ഇൻഡോർ ജിംനേഷ്യം, ഇൻഡോർ നീന്തൽക്കുളം, കുട്ടികൾക്കുള്ള ഇൻഡോർ വിനോദ ശാലകൾ, സ്പാ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഈ നിബന്ധനകൾ ബാധകമാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ബിഎൻഎ റിപ്പോർട്ട് ചെയ്തു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്ററോണ്ടുകളിലും കഫേകളിലും പുറത്ത് ഭക്ഷണം നൽകാം. തുറന്ന ജിംനേഷ്യം, കളി മൈതാനങ്ങൾ, പുറത്തെ നീന്തൽക്കുളങ്ങൾ, പുറത്തുള്ള വിനോദ ശാലകൾ, സിനിമാ ഹാളുകൾ എന്നിവക്കും ഇത് ബാധകമാണ്.
തീരുമാനങ്ങൾ ആനുകാലിക പുനഃപരിശോധനക്കു വിധേയമായിരിക്കുമെന്നും അറിയിച്ചു