- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾ പ്രതിരോധ കുത്തിവെയ്പ്പെടുത്തു രാജ്യത്ത് മാതൃകയാകണം- മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: ആരോഗ്യമുള്ള വിദ്യാർത്ഥികളാണ് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയുള്ളൂ. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികളും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് രാജ്യത്ത് മാതൃകയാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. അഞ്ചാംപനി റൂബെല്ല വാക്സിനേഷൻ ബോധവത്കരണത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം, സെന്റ് ജോസഫ് സ്‌കൂളിൽ സംഘടിപ്പിച്ച നൂറോളം വിദ്യാർത്ഥികളുടെ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ രക്ഷിതാക്കളും 9 മാസം മുതൽ പതിനഞ്ച് വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധകുത്തിപ്പ് നൽകണമെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം എം.ആർ ക്യാമ്പയിൻ ബോധവത്കരണത്തിനായി തയ്യാറാക്കിയ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. നഗരസഭ മേയർ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായി. ഒക്ടോബറിൽ ആരംഭിക്കുന്ന എം. ആർ വാക്സിൻ നൽകുന്നതിനുള്ള എല്ലാ പിന്തുണയും നഗരസഭയുടെ ഭാഗത്തു നിന്നു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകളിലൂടെയും ആശുപത്രികളിലൂടെയും മൂന്നാമത്തെയും നാലാമത്തെയും ആഴ്ച അഗണവാ
തിരുവനന്തപുരം: ആരോഗ്യമുള്ള വിദ്യാർത്ഥികളാണ് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയുള്ളൂ. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികളും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് രാജ്യത്ത് മാതൃകയാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. അഞ്ചാംപനി റൂബെല്ല വാക്സിനേഷൻ ബോധവത്കരണത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം, സെന്റ് ജോസഫ് സ്‌കൂളിൽ സംഘടിപ്പിച്ച നൂറോളം വിദ്യാർത്ഥികളുടെ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ രക്ഷിതാക്കളും 9 മാസം മുതൽ പതിനഞ്ച് വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധകുത്തിപ്പ് നൽകണമെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം എം.ആർ ക്യാമ്പയിൻ ബോധവത്കരണത്തിനായി തയ്യാറാക്കിയ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.
നഗരസഭ മേയർ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായി. ഒക്ടോബറിൽ ആരംഭിക്കുന്ന എം. ആർ വാക്സിൻ നൽകുന്നതിനുള്ള എല്ലാ പിന്തുണയും നഗരസഭയുടെ ഭാഗത്തു നിന്നു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകളിലൂടെയും ആശുപത്രികളിലൂടെയും മൂന്നാമത്തെയും നാലാമത്തെയും ആഴ്ച അഗണവാടികളിലൂടെയും പ്ലേ സ്‌കൂളുകളിലൂടെയും നൽകുന്ന വാക്സിൻ എല്ലാ കുട്ടികൾക്കും നൽകേണ്ട ഉത്തരവാദിത്വം രക്ഷിതാകൾക്കും അദ്ധ്യാപകർക്കുമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യം എം.ആർ ക്യാമ്പയിൻ ബോധവത്കരണത്തിനായി തയ്യാറാക്കിയ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. രക്ഷിതാകൾക്കു വേണ്ടി മൊബൈൽ ഫോണിലൂടെയുള്ള ബോധവത്കരണ വോയിസ് സന്ദേശം മേയർ അഡ്വ. വി.കെ പ്രശാന്ത് പ്രകാശനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം എസ്‌പി.എം(ആർ. സി. എച്ച്) ഡോ. നിത വിജയൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു.