- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റിദ്ധാരണയിൽ കുടുങ്ങി കുഞ്ഞുങ്ങൽക്ക് വാക്‌സിൻ കൊടുക്കാതിരിക്കരുതേ? എം ആർ വാക്‌സിൻ സുരക്ഷിതമാണോ? ആശങ്ക തീർക്കാൻ ഈ വീഡിയോ കാണുക: സംശയങ്ങൾക്ക് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ഹോസ്പിറ്റൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ റിയാസ് മറുപടി പറയുന്നു
തിരുവനന്തപുരം: വാക്‌സിനേഷനെതിരെ കടുത്ത പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കുഞ്ഞുങ്ങൾക്ക് വാകിസിനുകൾ നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ചിലർ ആസൂത്രിതമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ സജീവമായ ചില ഡോക്ടർമാരും ഇൻഫോ ക്ലിനിക്കിന്റെ നേതൃത്വത്തിലും വ്യാജപ്രചരണങ്ങളിൽ കുടുങ്ങാതിരിക്കാൻ ബോധവൽക്കരണവുമായി രംഗത്തുണ്ട്. എട്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രചരിപ്പിച്ചു കൊണ്ടാണ് ഇൻഫോ ക്ലിനിക്കുകാർ ഒടുവിൽ രംഗത്തെത്തിയത്. ഈ വീഡിയോ ഏവരും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ഇൻഫോ ക്ലിനിക്കുകാർ അഭ്യർത്ഥിച്ചു. വാക്‌സിനേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദുരീകരിക്കാനും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പരക്കുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങൾ ദുരീകരിക്കാനുമാണ് ആരോഗ്യപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2020 ഓടുകൂടി ഇന്ത്യയിൽ നിന്നും മീസിൽസ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 9 മാസം മുതൽ 15 വയസുവരെയുള്ള എല്ലാ കു
തിരുവനന്തപുരം: വാക്‌സിനേഷനെതിരെ കടുത്ത പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കുഞ്ഞുങ്ങൾക്ക് വാകിസിനുകൾ നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ചിലർ ആസൂത്രിതമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ സജീവമായ ചില ഡോക്ടർമാരും ഇൻഫോ ക്ലിനിക്കിന്റെ നേതൃത്വത്തിലും വ്യാജപ്രചരണങ്ങളിൽ കുടുങ്ങാതിരിക്കാൻ ബോധവൽക്കരണവുമായി രംഗത്തുണ്ട്.
എട്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രചരിപ്പിച്ചു കൊണ്ടാണ് ഇൻഫോ ക്ലിനിക്കുകാർ ഒടുവിൽ രംഗത്തെത്തിയത്. ഈ വീഡിയോ ഏവരും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ഇൻഫോ ക്ലിനിക്കുകാർ അഭ്യർത്ഥിച്ചു.
വാക്‌സിനേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദുരീകരിക്കാനും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പരക്കുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങൾ ദുരീകരിക്കാനുമാണ് ആരോഗ്യപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2020 ഓടുകൂടി ഇന്ത്യയിൽ നിന്നും മീസിൽസ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 9 മാസം മുതൽ 15 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും ഒരുമിച്ചു ഒരേ സമയം കുത്തിവെപ്പ് നൽകുക വഴി, വലിയ ഒരു പ്രതിരോധം സൃഷ്ടിക്കുകയും അതുവഴി ഈ രോഗാണുക്കളെ ഇല്ലാതാക്കുകയും ആണ് ലക്ഷ്യം.
എന്താണ് ഈ പ്രതിരോധ പരിപാടി ? എന്താണ് എം ആർ വാക്‌സിൻ? എന്തിനാണ് എം ആർ വാക്‌സിൻ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഡോക്ടർ റിയാസ് (അസിസ്റ്റന്റ് പ്രൊഫസർ, എസ് എ ടി ഹോസ്പിറ്റൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ്) മറുപടി നൽകുന്നു.
Is MR vaccine safe?
As part of the National Immunisation Programme, MR vaccination campaign begins on October 3 across the State of Kerala. With a single dose of MR vaccine adminstered to children in the age group of 9 months to 15 years, both the diseases can be prevented and the goal is to eradicate the disease completely by 2020.
In this video, Dr. Riaz I (Asst Professor, SAT Hospital Govt Medical College Trivandrum) talks about the vaccination drive. He also addresses the frequently asked questions about the MR vaccine.