- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീസിൽസ് - റൂബെല്ല കുത്തിവയ്‌പ്പ് ജില്ലാതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: മീസിൽസ് - റൂബെല്ല പ്രതിരോധ കുത്തിവയ്‌പ്പ് ക്യാമ്പ്യയിന്റെ ജില്ലാതല ഉദ്ഘാടനം മൂന്നിനു രാവിലെ 9.30ന് ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷനാകും. ജില്ലയിൽ 634771 കുട്ടികൾക്കാണ് എം.ആർ വാക്സിനേഷൻ നൽകുന്നത്. നാളെ മുതൽ നവംബർ മൂന്ന് വരെയാണ് ഈ പ്രതിരോധ കുത്തിവയ്‌പ്പ് ക്യാമ്പയിൻ നടക്കുന്നത്. ഒൻപതുമാസം മുതൽ 15 വയസുവരെയുള്ള മുഴുവൻ കുട്ടികൾക്കും ദേശീയ പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായി നൽകിയ മീസിൽസ് വാക്സിനേഷനു പുറമെ ഒരു അധിക ഡോസ് എം.ആർ വാക്സിൻ നൽകുക വഴി മീസിൽസിനെ(അഞ്ചാംപനി) ഭൂമുഖത്തു നിന്നു തുടച്ചുനീക്കുകയും റൂബെല്ലയെ (ജർമൻ മീസിൽസ്) നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. സ്‌കൂളുകൾ, അങ്കണവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ വഴി് നിശ്ചിത ദിനങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യമായി പ്രതിരോധ കുത്തിവയ്‌പ്പു നൽകും. ജില്ലയിൽ പ്രിതിരോധ ദൗത്യവുമായി ബന്ധപ്പെട്ട എ
തിരുവനന്തപുരം: മീസിൽസ് - റൂബെല്ല പ്രതിരോധ കുത്തിവയ്‌പ്പ് ക്യാമ്പ്യയിന്റെ ജില്ലാതല ഉദ്ഘാടനം മൂന്നിനു രാവിലെ 9.30ന് ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിക്കും.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷനാകും. ജില്ലയിൽ 634771 കുട്ടികൾക്കാണ് എം.ആർ വാക്സിനേഷൻ നൽകുന്നത്. നാളെ മുതൽ നവംബർ മൂന്ന് വരെയാണ് ഈ പ്രതിരോധ കുത്തിവയ്‌പ്പ് ക്യാമ്പയിൻ നടക്കുന്നത്. ഒൻപതുമാസം മുതൽ 15 വയസുവരെയുള്ള മുഴുവൻ കുട്ടികൾക്കും ദേശീയ പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായി നൽകിയ മീസിൽസ് വാക്സിനേഷനു പുറമെ ഒരു അധിക ഡോസ് എം.ആർ വാക്സിൻ നൽകുക വഴി മീസിൽസിനെ(അഞ്ചാംപനി) ഭൂമുഖത്തു നിന്നു തുടച്ചുനീക്കുകയും റൂബെല്ലയെ (ജർമൻ മീസിൽസ്) നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
സ്‌കൂളുകൾ, അങ്കണവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ വഴി് നിശ്ചിത ദിനങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യമായി പ്രതിരോധ കുത്തിവയ്‌പ്പു നൽകും. ജില്ലയിൽ പ്രിതിരോധ ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും അതാത് കേന്ദ്രങ്ങളിൽ പൂർത്തിയാക്കിയതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി അറിയിച്ചു.