- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീസിൽസ് - റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിനു തുടക്കമായി
തിരുവനന്തപുരം: ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന മീസിൽസ് - റൂബെല്ല വാക്സിനേഷൻ എടുത്തു ജില്ലയിലെ എല്ലാ വിദ്യാർത്ഥികളും മാതൃകയാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. മീസിൽസ്- റൂബെല്ല പ്രതിരോധ കുത്തിവയ്‌പ്പിന്റെ ജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാംപനി പിടിപെട്ടുള്ള മരണവും റൂബെല്ല മൂലമുള്ള വൈകല്യങ്ങളും ഇനിയുള്ള ഒരു ജനതയെയും ബാധിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും സുരക്ഷിതമായ ഈ എം.ആർ. വാക്സിൻ കുഞ്ഞുങ്ങൾക്ക് നിർബന്ധമായും നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷനായി. ഒമ്പത് മാസം മുതൽ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും എം.ആർ വാക്സിൻ നൽകി തലസ്ഥാനജില്ല മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എം.ആർ വാകാസിനെ കുറിച്ചുള്ള സന്ദേശം എസ്.എ.റ്റി. സൂപ്രണ്ട് ഡോ. സന്തോഷ് നൽക
തിരുവനന്തപുരം: ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന മീസിൽസ് - റൂബെല്ല വാക്സിനേഷൻ എടുത്തു ജില്ലയിലെ എല്ലാ വിദ്യാർത്ഥികളും മാതൃകയാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. മീസിൽസ്- റൂബെല്ല പ്രതിരോധ കുത്തിവയ്‌പ്പിന്റെ ജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാംപനി പിടിപെട്ടുള്ള മരണവും റൂബെല്ല മൂലമുള്ള വൈകല്യങ്ങളും ഇനിയുള്ള ഒരു ജനതയെയും ബാധിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും സുരക്ഷിതമായ ഈ എം.ആർ. വാക്സിൻ കുഞ്ഞുങ്ങൾക്ക് നിർബന്ധമായും നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷനായി. ഒമ്പത് മാസം മുതൽ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും എം.ആർ വാക്സിൻ നൽകി തലസ്ഥാനജില്ല മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എം.ആർ വാകാസിനെ കുറിച്ചുള്ള സന്ദേശം എസ്.എ.റ്റി. സൂപ്രണ്ട് ഡോ. സന്തോഷ് നൽകി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. പ്രസന്നകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സാമൂഹികനീതി ഓഫീസർ എൽ. രാജൻ, ആറ്റിങ്ങൽ വൈ.എം പിഡബ്ല്യൂഎഎഫ് പ്രിസിഡന്റ് ജയചന്ദ്രൻ, എസ്.എം.ഒ ഡോ. ആശാ രാഘവൻ, ലയൺസ് എം.ആർ കോർഡിനേറ്റർ ജി. ഹരിഹരൻ, ഐ.എ.പി കേരള സെക്രട്ടറി ഡോ. റിയാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുകേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, ആറ്റിങ്ങൽ ഗേൾസ് സ്‌കൂൾ പ്രിൻസിപ്പൽ ഷാഫി. എം.എം, ഹഡ്മിസ്ട്രസ് അനിലറാണി, പി.റ്റിഎ. പ്രസിഡന്റ് വിജയരാജ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്. പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.